play-sharp-fill
ചേർത്തല കണ്ണങ്കര പഴയത് കുടുംബയോഗം നടന്നു

ചേർത്തല കണ്ണങ്കര പഴയത് കുടുംബയോഗം നടന്നു

സ്വന്തം ലേഖകൻ

ചേർത്തല: ചേർത്തല കണ്ണങ്കര പഴയത് കുടുംബയോഗം മാർച്ച് 5ആം തിയതി നടത്തി.സി കെ ജോയ് ചാത്തൻതറയുടെ ഭവനത്തിൽ നടത്തിയ യോഗത്തിൽ പഴയത് കുടുംബത്തിൻറെ വിവിധ കുടുംബങ്ങളിൽ നിന്ന് ഏകദേശം 80ലധികം കുടുംബാംഗങ്ങൾ സംബന്ധിച്ചു.

കുടുംബത്തിലെ മുതിർന്ന കാരണവന്മാരായ സി കെ ജോയ് ചാത്തൻതറ ജോസ് തോട്ടുങ്കൽ ജോർജ് തുരുത്തേൽ തോമ്മാച്ചൻ പുത്തൻപറ്റത്തിൽ ജോസഫ് ഉതുപ്പ് വെളിയിൽ ടിജോ പഴയത്ത് തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബയോഗത്തിൽ രക്ഷാധികാരികളായി ടി ഓ ജോസ് തോട്ടുങ്കൽ, ജോർജ് തുരുത്തേക്കളത്തിൽ, സി കെ ജോയ് ചാത്തൻതറയിൽ എന്നിവരെയും പ്രസിഡൻറ് മത്തച്ഛൻ പുത്തൻമറ്റത്തിൽ, വൈസ് പ്രസിഡൻറ് ടിജോ പഴയത്ത്,സെക്രട്ടറി ജോസ് മാക്കീൽ, ജോയിൻ സെക്രട്ടറി കുഞ്ഞുമോൻ പുത്തൻമറ്റത്തിൽ ട്രഷറർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഷാജി തോട്ടുങ്കൽ, ജോൺസൺ വേലിക്കകത്ത്,മനോജ് കായിചിറ,സുബിൻ മാറനാട്ട്,റെജി പഴയത്ത്,കുഞ്ഞൂഞ്ഞ് പഴയത്ത്,അജയ് വെളിയിലൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ടിജോ പഴയത്ത് സെക്രട്ടറിയായ കുടുംബയോഗത്തിൽ ടി ഓ ജോസ് അധ്യക്ഷത വഹിച്ചു. സി കെ ജോയ് ചാത്തന്തറയിൽ സ്വാഗതവും ജോസ് മാക്കിയിൽ കൃതജ്ഞതയും പറഞ്ഞു.

Tags :