ചേർത്തലയിലെ ഐഷ തിരോധാനത്തില്‍ ദുരൂഹതയേറുന്നു; 2012-ല്‍ കാണാതായ ഐഷയെ 2016-ല്‍ കണ്ടു’; സെബാസ്റ്റ്യനുമായി ബന്ധമില്ലെന്നും അയൽവാസി റോസമ്മ; വിശ്വസിക്കാതെ പോലീസ്

Spread the love

ചേർത്തലയിലെ ഐഷ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. ഐഷയുടെ അയല്‍വാസി റോസമ്മയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്ന സാഹചര്യത്തില്‍, പോലീസ് സംശയിക്കുന്ന സെബാസ്റ്റ്യനൊപ്പം ഇവർക്കം സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.നിർണായക തെളിവുകള്‍ തേടി പോലീസ് റോസമ്മയുടെ വീട്ടിലും പരിസരരത്തെ അടച്ചിട്ട കോഴിഫാമിലും പരിശോധന നടത്തുകയാണ്. നിലവില്‍ റോസമ്മ പോലീസ് നിരീക്ഷണത്തിലാണ്.

ഐഷയെ കാണാതായ ദിവസം പള്ളിപ്പുറം പള്ളിയില്‍ താൻ പോയെന്നും ഐഷ തന്നെ പലതവണ വിളിച്ചെന്നും നേരത്തെ റോസമ്മ പറഞ്ഞിരുന്നു. സെബാസ്റ്റ്യൻ തന്നോടും വിവാഹാഭ്യർഥന നടത്തിയിരുന്നെന്നും റോസമ്മ പറഞ്ഞിരുന്നു. എന്നാല്‍, ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന. മാത്രമല്ല, ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട് റോസമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇതുസംബന്ധിച്ച തെളിവുകള്‍ തേടിയാണ് ഇപ്പോഴത്തെ പരിശോധന.

വീട്ടില്‍ പോലീസ് നടത്തുന്ന പരിശോധനയേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാൻ റോസമ്മ തയ്യാറായില്ല. എല്ലാ ഓഗസ്റ്റ് 15-നും പള്ളിപ്പുറം പള്ളിയില്‍ പോകും. തീയതി എല്ലാം പെട്ടെന്ന് മറന്നു പോകുന്നു. ഐഷയും സെബാസ്റ്റ്യനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അറിയില്ല- റോസമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012-ല്‍ കാണാതായെന്ന് പറയുന്ന ഐഷയെ 2016-ല്‍ എങ്ങനെയാണ് കണ്ടത് എന്ന ചോദ്യത്തിന്, അത് അറിയില്ല, ഞാൻ ആധാരത്തില്‍ എഴുതിയിരിക്കുന്ന തീയതി 2016 ആണെന്നായിരുന്നു മറുപടി. വിവാഹം കഴിക്കാമോ എന്ന് റോസമ്മയോട് സെബാസ്റ്റ്യൻ ചോദിച്ചത് ഐഷയ്ക്ക് അറിയാമോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് റോസമ്മ മറുപടി നല്‍കി. സെബാസ്റ്റ്യനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വഴിയെ പോകുമ്ബോള്‍ വർത്തമാനം പറയാറുണ്ടായിരുന്നെന്നും റോസമ്മ പറഞ്ഞു. വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്നും റോസമ്മ പറഞ്ഞു.അസ്ഥി കണ്ടെത്തിയ കുളത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നു, സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

കാണാതായ ഐഷയുടെ സമീപവാസിയായ റോസമ്മ നേരത്തെ സെബാസ്റ്റ്യനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. അയല്‍വാസിയെന്ന നിലയില്‍ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നുെന്നും കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നെന്നും റോസമ്മ പറഞ്ഞിരുന്നു. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യൻ തട്ടിയെടുത്തിട്ടുണ്ടാകുമെന്നും റോസമ്മ നേരത്തെ ആരോപിച്ചിരുന്നു.

 

ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നെന്നും ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും ഇവർ മാധ്യമങ്ങളോടു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അക്കാലത്ത് അന്വേഷണം നടത്തിയ പോലീസിനോടു പറഞ്ഞിരുന്നെങ്കിലും അവർ അവഗണിച്ചെന്നും ഇവർ പറഞ്ഞിരുന്നു. എന്നാല്‍, സെബാസ്റ്റ്യൻറെ വീടിനു പരിസരത്തുനിന്ന് അസ്ഥികൂടം കണ്ടെത്തിയതിനു പിന്നാലെ റോസമ്മയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.സെബാസ്റ്റിയന്റെ ചേർത്തല പള്ളിപ്പുറം ചെങ്ങുംതറ വീട്ടില്‍നിന്ന് ശരീരാവശിഷ്ടം കണ്ടെത്തിയ ഭാഗം പോലീസ് വേർതിരിച്ചിരിക്കുന്നു, ഇൻസൈറ്റില്‍ സെബാസ്റ്റിയൻ, ജൈനമ്മ

ചേർത്തലയിലെ നാല് സ്ത്രീകളെ കാണാതായ സംഭവത്തിലാണ് പള്ളിപ്പുറം ചെങ്ങുംതറ സെബാസ്റ്റ്യനെതിരേ പോലീസ് അന്വേഷണം നടക്കുന്നത്. 2006-നും 2025-നും ഇടയില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ മധ്യവയസ്കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ തിരോധാനവും വിരല്‍ ചൂണ്ടുന്നത് സെബാസ്റ്റ്യനിലേക്കാണ്. ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് അസ്ഥികളും മറ്റുചില തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്ബുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകള്‍ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യൻ എന്നാണ് കരുതുന്നത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോള്‍ പോലീസ് സംശയിക്കുന്നുണ്ട്.

2024 ഡിസംബറില്‍ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനില്‍ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ പോലീസ് ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്.