
ആലപ്പുഴ: ചേർത്തലയിൽ വീണ്ടും വാഹനാപകടം. കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. എരമല്ലൂർ സ്വദേശിനി അംബിക (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടുകൂടിയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ചേർത്തല കെട്ടിട സ്റ്റേഷൻ സമീപത്തായിരുന്നു അപകടം. കാറിനുള്ളിൽ അംബിക പുറത്ത് മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. നിമ്മി (29), അനുരാഗ് (28) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ബസ്സിൽ ഉണ്ടായിരുന്ന തീർത്ഥാടകരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കാർ യാത്രികരായ രണ്ടു പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


