
ചേര്‍ത്തല: സൈക്കിള്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് എടേഴത്ത് വീട്ടിൽ ജോർജ് (75) ആണ് മരിച്ചത്.
കടക്കരപ്പള്ളി തെക്കേ ജംഗ്ഷൻ ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി സൈക്കിളില്‍ തട്ടി ലോറിക്കടിയില്‍പ്പെട്ട ജോര്‍ജ് തല്‍ക്ഷണം മരിച്ചു.
മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രണ്ട് മണിയോടെ തങ്കി സെന്‍റ് മേരീസ് ഫോറോനപള്ളി സെമിത്തേരിയില്‍ നടന്നു. ഭാര്യ: ലില്ലി. മക്കള്‍: ഷാജി, ഷാജു, ഷൈജു. മരുമക്കള്‍: സീന, ബിജി, റിന്‍റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group