കണ്ണില്ല ക്രൂരത; തുറവൂരിൽ മദ്യലഹരിയിൽ കിടപ്പു രോഗിയായ പിതാവിന് ക്രൂര മർദ്ദനം; അവശനായ പിതാവിൻ്റെ കഴുത്ത് തിരിച്ചു;സ്റ്റീൽ വള കൊണ്ട് തലയ്ക്കടിച്ചു;ഇരട്ട സഹോദരന്മാർ അറസ്റ്റിൽ

Spread the love

തുറവൂർ: മദ്യലഹരിയിൽ കിടപ്പു രോഗിയായ പിതാവിനെ ക്രൂരമായി മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇരട്ട സഹോദരങ്ങളെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരെ (79) മർദിച്ചതിനു മക്കൾ അഖിൽചന്ദ്രൻ (30), നിഖിൽ ചന്ദ്രൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കൾക്കൊപ്പമാണ് അഖിലും നിഖിലും താമസിക്കുന്നത്. ഞായറാഴ്ച രാത്രി 10.42ന് കട്ടിലിൽ കിടക്കുകയായിരുന്ന ചന്ദ്രശേഖരൻ നായരെ കട്ടിലിൽ ഇരുന്നുകൊണ്ടുതന്നെ അഖിൽ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്.

കയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയും അനങ്ങാൻ പറ്റാത്ത രീതിയിൽ കൈകൾ പിടിക്കുകയും കഴുത്തിൽ പിടിച്ചു തിരിക്കുകയുമായിരുന്നു. സംഭവം സമയത്ത് മാതാവ് നിസ്സഹായയായി സമീപം ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനെ അഖിൽ ആക്രമിക്കുമ്പോൾ നിഖിൽ ഇതിന്റെ വിഡിയോ ചിത്രീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group