video
play-sharp-fill
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ നഴ്സുമാരുടെ സമരം ; കുത്തിയിരിപ്പ് സമരവും ആശുപത്രി കവാടത്തിനു മുന്നിൽ സൂചനാ പ്രതിഷേധവും നടത്തി ; ആശുപത്രിയുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ നഴ്സിംഗ് യൂണിയൻ നേതാവിനെ പിരിച്ചുവിട്ടതിനെ എതിരെയാണ് സമരം

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ നഴ്സുമാരുടെ സമരം ; കുത്തിയിരിപ്പ് സമരവും ആശുപത്രി കവാടത്തിനു മുന്നിൽ സൂചനാ പ്രതിഷേധവും നടത്തി ; ആശുപത്രിയുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ നഴ്സിംഗ് യൂണിയൻ നേതാവിനെ പിരിച്ചുവിട്ടതിനെ എതിരെയാണ് സമരം

കോട്ടയം : കോടികൾ മുടക്കി പാലാ രൂപതയുടെ ഉടമസ്ഥതയിൽ പടുത്തുയർത്തിയ മൾട്ടി സ്പെഷ്യാലിറ്റി ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റൽ വിവാദങ്ങളിൽ ഇടം പിടിക്കുന്നു. പ്രവർത്തനം തുടങ്ങി അഞ്ചു വർഷം പിന്നിടുമ്പോൾ ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളാണ് ആശുപത്രിയെ കുറിച്ച് ഉയരുന്നത്.

കൂടാതെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അനധികൃത കരിങ്കൽ ഖനനം നടത്തിയതിനെതിരെയും ആശുപത്രി മാലിന്യം റോഡിലേക്ക് ഒഴുകിയതിനെ ചൊല്ലിയും വിവാദം ഉയർന്നിരുന്നു. ഏറ്റവും പുതിയതായി ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരുടെ സമരമാണ് വിവാദങ്ങളിൽ ഇടം നേടുന്നത്.

നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ മാർ സ്ലീവാ യൂണിറ്റ് സെക്രട്ടറി സിനോയ് ജോർജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് സമരത്തിന് ഇടയാക്കിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിക്കൊണ്ടും അടിയന്തരമായി പരിഹരിക്കേണ്ട 20 കാര്യങ്ങൾ ഉയർത്തിയും ആശുപത്രി മാനേജ്മെന്റിന് നിവേദനം സമർപ്പിച്ചിരുന്നു. നഴ്സിംഗ് ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചർച്ചകളിൽ പരിഹാരമായി ഇല്ല എന്ന് മാത്രമല്ല ആശുപത്രി മാനേജ്മെന്റ് പ്രതികാര ബുദ്ധിയോടെ പെരുമാറി എന്ന ആരോപണവും സമരക്കാർ ഉന്നയിക്കുന്നുണ്ട്. തിരുത്തലുകൾ ആവശ്യപ്പെട്ടത് പുരുഷ നഴ്സുമാരുടെ നേതൃത്വത്തിലാണ്. ഇതിന് പിന്നാലെ പുരുഷ നഴ്സിംഗ് ജീവനക്കാരുടെ ചെയ്ഞ്ചിങ് റൂം ആശുപത്രിയിലേക്കുള്ളിൽ നിന്നും പുറത്തുള്ള കണ്ടൈനറിലേക്ക് മാറ്റി. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പരിമിതമായ ചെയ്ഞ്ചിങ് റൂം സാഹചര്യങ്ങളുടെ വീഡിയോ ഇവർ സ്വകാര്യ ചാനലുമായി പങ്കുവെച്ചിരുന്നു. ചാനലിൽ വന്നു സംസാരിച്ച സംഘടനാ നേതാവിനെയാണ് ഇപ്പോൾ സർവീസിൽനിന്ന് പുറത്താക്കിയിരിക്കുന്നത്.

പുറത്താക്കൽ വിവരം അറിഞ്ഞ മറ്റു ജീവനക്കാർ ചർച്ചകൾക്കു മാനേജ്മെന്റിനെ സമീപിച്ചെങ്കിലും നിഷേധാത്മകമായ നിലപാടാണ് മാനേജ്മെൻറ് സ്വീകരിച്ചതെന്നും ആരോപണമുയരുന്നു. തുടർന്ന് കുത്തിയിരിപ്പ് സമരവും ആശുപത്രി കവാടത്തിനു മുന്നിൽ സൂചനാ പ്രതിഷേധവും സംഘടിപ്പിക്കുകയായിരുന്നു ജീവനക്കാർ. വരുംദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്ന് ജീവനക്കാർ പറയുന്നു.