‘മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ട, പരസ്യബോര്‍ഡുകളിലും ടിവിയിലും മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയൂ’; പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് ഉദ്യോഗസ്ഥ പ്രമുഖകർക്കും ജനങ്ങള്‍ക്കും പ്രവേശനമില്ലാത്ത ഒരു രാവണൻ കോട്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

video
play-sharp-fill

കുറ്റപ്പെടുത്തി.എ. കെ. ജി സെൻ്ററിൻ്റെ അനക്സായ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറ്റ ഭരണം നിയന്ത്രിച്ചിരുന്നത് സി.പി.എം നേതാക്കളായ പി.ശശി, എ പ്രദീപ്കുമാർ എന്നിവരായിരുന്നു.

പോലീസ് ഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാർട്ടി തീരുമാനങ്ങളാണ് ഇവർ നടപ്പാക്കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പർ സി.എം ആയ സി.എം രവീന്ദ്രൻ എന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ മണിക്കൂറുകള്‍ കാത്തിരുന്ന് വണങ്ങുന്ന ഐ.എ.എസ്,ഐ. പി.എസ് ഉദ്യോഗസ്ഥർക്കു മാത്രമേ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

മുഖ്യമന്തിയെ പൊതുജനങ്ങള്‍ക്കു കാണുന്നതിനുള്ള സെക്രട്ടറിയേറ്റിലെ പതിവു സന്ദർശന സമയം പൂർണ്ണമായും റദ്ദാക്കി.

ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങള്‍ക്ക് കാണാന്‍ കഴിയൂ. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു