കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് പ്രകോപനത്തിന് മുഖ്യകാരണം; മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാര്‍ട്ടിയും മാപ്പുപറയണം: ചെറിയാന്‍ ഫിലിപ്പ്

Spread the love

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് സൈബർ ഗുണ്ടകളുടെ പുലഭ്യ പീഢനത്തിന് ഇരയായ മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയയണമെന്ന് ചെറിയാൻ ഫിലിപ്പ്.

video
play-sharp-fill

പാർട്ടി ചാനല്‍ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം നല്‍കിയ സമ്മാനമാണ് തെറിയഭിഷേകം. രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നല്‍കി ആദരിക്കുന്നതിനു പകരം ഭീഭത്സമായ വാക്ക് ശരങ്ങള്‍ കൊണ്ട് സഖാക്കള്‍ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്.

ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുണ്ടാക്കുന്ന അശ്ലീല പദങ്ങള്‍ കൊണ്ട് മമ്മൂട്ടിയെ അധിക്ഷേപിച്ചവരെ തള്ളിപ്പറയാനോ അപലപിക്കാനോ സി.പി.എം പ്രമുഖ നേതാക്കളാരും തയ്യാറായിട്ടില്ല. വയനാട്ടിലെ ടൗണ്‍ഷിപ്പ് സർക്കാരിൻ്റെയും പാർട്ടിയുടെയുടെയും മാത്രം നേട്ടമായി കൊട്ടിഘോഷിക്കുമ്പോള്‍ ഇത് കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് മമ്മൂട്ടിക്കെതിരായ പ്രകോപനത്തിന് മുഖ്യകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് നീരസം കാട്ടിയെന്ന കാര്യം മാത്രം വിവാദമാക്കിയത് മമ്മൂട്ടി ചൂണ്ടിക്കാട്ടിയ യഥാർത്ഥ വസ്തുത മറച്ചുപിടിക്കാനാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.