ചെറായിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിൽ വീണു ; അപകടമുണ്ടായത് എതിർ ദിശയിൽ നിന്നും അമിത വേഗത്തിലെത്തി സ്വകാര്യ ബസിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ

Spread the love

കൊച്ചി :ചെറായിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിൽ വീണു. വടക്കൻ പറവൂരിൽ നിന്ന് കാക്കനാടേക്ക് വരികയായിരുന്ന ബസ്സാണ് ചെറായി പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.

video
play-sharp-fill

എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു.

കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group