video
play-sharp-fill

ചെറായി പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ 18കാരിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തുമായുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന

ചെറായി പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ 18കാരിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തുമായുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന

Spread the love

കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് 18 കാരി പാലത്തിൽ നിന്നും ചാടിയത്.

ഇന്നലെ പൊലീസും ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചാടിയ സ്ഥലത്തിൽ നിന്നും 300 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൃശ്ശൂർ സ്വദേശിയാണെങ്കിലും ഏറെ നാളായി എറണാകുളത്തായിരുന്നു പെണ്‍കുട്ടിയുടെ താമസം. ആൺസുഹൃത്തുമായുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group