വണ്ടിചെക്ക് കേസിൽ കുടുക്കിയും ഭീഷണിപ്പെടുത്തിയും പീഡനം ; വീട്ടമ്മയുടെ പരാതിയിൽ ബ്ലെയ്ഡ് കമ്പനിക്കെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൊടുപുഴ: വണ്ടിച്ചെക്കുകേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ബ്ലെയ്ഡ് ഉടമയ്ക്കെതിരെ പോലീസ് അന്വേഷണം. കേസിൽ ഇയാൾ ഒളിവിൽ പോയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. തൊടുപുഴ അരീപ്ലാവിൽ ബ്ലെയ്ഡ് ഉടമ സിബി തോമസിനെതിരെയാണ് പോലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പലതവണ പീഡനത്തിനിരയാക്കി എന്നാണ് കേസ്. തൊടുപുഴക്ക് സമീപം ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയാണു പരാതിക്കാരി.

വീട്ടമ്മയ്ക്ക് ഇയാൾ 1 ലക്ഷം രൂപ കടം നൽകിയിരുന്നു. വീട്ടമ്മ ഒപ്പിട്ട 6 ചെക്കുകളുടെ ഈടിലായിരുന്നു പണം നൽകിയിരുന്നത്. പണം തിരികെ നൽകിയിട്ടും വണ്ടിച്ചെക്കുകേസിൽ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലും കുമരകത്തെ റിസോർട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണു പരാതി. ഇതിനിടെ ഇയാൾ വീട്ടമ്മയ്ക്കെതിരെ മുട്ടം കോടതിയിൽ വണ്ടിചെക്ക് കേസ് നൽകി. വീട്ടമ്മ മൂന്നര ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചു. ഇതിനു ശേഷവും ശല്യം തുടർന്നതോടെയാണു പൊലീസിൽ പരാതിപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുവാറ്റുപുഴയിൽ പൊലീസുകാരനെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയാണ് സിബി തോമസ്. മുട്ടം എസ്ഐ ബൈജു പി. ബാബുവും സംഘവും തെളിവെടുത്തു. തൊടുപുഴയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വീട്ടമ്മ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.