ചെ​ക്ക്​​കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ചെ​ന്ന എ.എസ്.ഐയെയും കോടതി ജീവനക്കാരെയും ആക്രമിച്ച്‌ കടന്നുകളഞ്ഞു; പ്രതി പൊ​ന്‍​കു​ന്നം പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

പൊ​ന്‍​കു​ന്നം: ചെ​ക്ക്​​കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ചെ​ന്ന എ.​എ​സ്.​ഐ​യെ​യും കോ​ട​തി ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ച്‌ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പൊ​ന്‍​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചി​റ​ക്ക​ട​വ് മ​ണ്ണം​പ്ലാ​വ് ഓ​രു​കോ​ണ​ല്‍ മാ​ഹി​ന്‍ ജ​ബ്ബാ​റാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പൊ​ന്‍​കു​ന്നം സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ആ​ര്‍. അ​ജി​ത്കു​മാ​ര്‍ (46) കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യിരുന്നു സം​ഭ​വം. കോ​ട്ട​യം സ​ബ്‌​കോ​ട​തി​യി​ലെ ചെ​ക്ക്​ കേ​സി​ല്‍ പ്ര​തി​യാ​യ മാ​ഹി​ന്‍​ സ​മ​ന്‍​സ് ന​ല്‍​കി​യി​ട്ടും ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ കോ​ട​തി വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത​നു​സ​രി​ച്ച്‌​ വാ​റ​ന്‍റ്​ കൈ​മാ​റി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ആ​മീ​ന്‍, വാ​റ​ന്റ് എ​ക്‌​സി​ക്യൂ​ഷ​ന്‍ ക​മീ​ഷ​ന്‍ എ​ന്നി​വ​ര്‍ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌​ പൊ​ന്‍​കു​ന്നം സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ​യും കൂ​ടെ​യെ​ത്തി.

ഇ​വ​ര്‍ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച​പ്പോ​ള്‍ ഇ​വ​രെ ആ​ക്ര​മി​ച്ച്‌ ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗ​ത്തു​വെ​ച്ച്‌ അ​റ​സ്റ്റ് ചെ​യ്തു. നി​ല​ത്തു​വീ​ണ് കാ​ലി​നും കൈ​ക്കു​മാ​ണ് എ.​എ​സ്.​ഐ​ക്ക് പ​രി​ക്കേ​റ്റ​ത്.