video
play-sharp-fill

കര്‍ണാടകയില്‍ നാല്‍പ്പത് ആണെങ്കില്‍ ഇവിടെ എണ്‍പത് ശതമാനം കമ്മീഷനാണ്; ഇതുപോലെ അഴിമതി നടത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല; മോദിയുടെ തനിപ്പകര്‍പ്പാണ് പിണറായി വിജയനെന്ന് ചെന്നിത്തല

കര്‍ണാടകയില്‍ നാല്‍പ്പത് ആണെങ്കില്‍ ഇവിടെ എണ്‍പത് ശതമാനം കമ്മീഷനാണ്; ഇതുപോലെ അഴിമതി നടത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല; മോദിയുടെ തനിപ്പകര്‍പ്പാണ് പിണറായി വിജയനെന്ന് ചെന്നിത്തല

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല.
മടിയില്‍ കനമുള്ളതുകൊണ്ടാണ് മിണ്ടാത്തത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണെന്നും ചെന്നിത്തല തൃശൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടകയില്‍ നാല്‍പ്പത് ശതമാനം കമ്മീഷനാണെങ്കില്‍ ഇവിടെ എണ്‍പത് ശതമാനം കമ്മീഷനാണ് സര്‍ക്കാര്‍ അടിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇതുപോലെ അഴിമതി നടത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും തുടര്‍ഭരണത്തിന് ശേഷം സര്‍ക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തിന് മറുപടി പറയാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലേയെന്ന് ചെന്നിത്തല ചോദിച്ചു. മറുപടി നല്‍കാതെ ഞങ്ങള്‍ക്ക് തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്ന ധിക്കാരമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അത് ജനങ്ങള്‍ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.