ജലന്ധർ ബിഷപ്പിന്റെ പീഢനം; വെട്ടിലായി ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കന്യാസ്ത്രീയെ പീഢിപ്പിച്ച ജലന്ധർ ബിഷപ്പിനെതിരെ പോലീസ് കേസെടുത്ത് 76 ദിവസമായിട്ടും അറസ്റ്റു ചെയ്യാതിരുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മൗനം. ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ കന്യാസ്ത്രീകൾ സമരമാരംഭിച്ചിട്ടും കൊച്ചിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് തിരിഞ്ഞുപോലും നോക്കിയില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം വൈകരുത് എന്ന് മറുപടി പറഞ്ഞൊഴിയുകയായിരുന്നു ചെന്നിത്തല.
പ്രളയത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമയോടെ കൈകോർക്കുമ്പോൾ സർക്കാരിനെ പ്രതികൂട്ടിലാക്കാൻ വാർത്താസമ്മേളനം നടത്തി മത്സരിക്കുകയായിരുന്നു ചെന്നിത്തല. കന്യാസ്ത്രീയെ പീഢിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻവരെ പരസ്യമായി പ്രതികരിച്ചിട്ടും പ്രതിപക്ഷ നേതാവ് മൗനം പാലിക്കുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം പുകയുകയാണ്. ബിഷപ്പിനെ ഉടൻ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പി.ടി തോമസ് എം.എൽ.എയും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി പി.ടി തോമസ് പിന്തുണയും അറിയിച്ചു. ജസ്റ്റിസ് കെമാൽപാഷയും ഫാ. പോൾ തേലക്കാട്ടടക്കമുള്ളവരും കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോയുടെ പീഢനത്തിൽ ഹൈക്കോടതി പോലീസ് റിപ്പോർട്ട് തേടിയിട്ടും പ്രതിപക്ഷ നേതാവ് മൗനം തുടരുന്നത് കോൺഗ്രസിനെ തിരിഞ്ഞുകുത്തുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group