കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും; വരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക്; 43 ലോകോത്തര റൈഡുകൾ; പ്രതിദിനം 6,500 സന്ദര്‍ശകര്‍ക്ക് പ്രവേശനം; ടിക്കറ്റ് ചാർജ് 1489 രൂപ; ചെന്നൈ വണ്ടര്‍ലാ പാര്‍ക്ക് ഡിസംബര്‍ രണ്ടിന് തുറക്കും…!

Spread the love

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടര്‍ലാ പാര്‍ക്ക് ഡിസംബര്‍ 2-ന് തുറക്കും.

video
play-sharp-fill

പ്രതിദിനം 6,500 സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള പാര്‍ക്കില്‍ ഹൈ ത്രില്‍, കിഡ്‌സ്, ഫാമിലി, വാട്ടര്‍ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. 1489 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഓണ്‍ലൈന്‍ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയല്‍ കാര്‍ഡുമായെത്തുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പുകള്‍ക്കും സീസണുകള്‍ക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വരുന്ന ഡിസംബര്‍ 1 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് വിശിഷ്ടാത്ഥികളും ചേര്‍ന്ന് പാര്‍ക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ഡിസംബര്‍ 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്യും.