video
play-sharp-fill

മലനിര കാഴ്ചകൾ ആസ്വദിച്ച് ഇനി ‘കൂളായി’ യാത്ര ചെയ്യാം, അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അവസാനം,  പുനലൂർ – ചെങ്കോട്ട പാതയിൽ പ്രത്യേക എ.സി ട്രെയിൻ സർവീസിന് തുടക്കം

മലനിര കാഴ്ചകൾ ആസ്വദിച്ച് ഇനി ‘കൂളായി’ യാത്ര ചെയ്യാം, അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അവസാനം, പുനലൂർ – ചെങ്കോട്ട പാതയിൽ പ്രത്യേക എ.സി ട്രെയിൻ സർവീസിന് തുടക്കം

Spread the love

കൊല്ലം : പുനലൂർ – ചെങ്കോട്ട പാതയിൽ പ്രത്യേക എ.സി ട്രെയിൻ സർവീസിന് തുടക്കം. അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പുനലൂർ – ചെങ്കോട്ട പാതയിൽ എ.സി ട്രെയിൻ ഓടുന്നത്.

പശ്ചിമഘട്ട മലയനിരകളിലൂടെ ആദ്യമായാണ് എ.സി ട്രെയിൻ സർവീസ്. കൊച്ചുവേളിയിൽ നിന്ന് ചെന്നൈ താംബരം വരെയാണ് പുതിയ സർവീസ്. പശ്ചിമഘട്ട മലനിരകളിലെ കാഴ്ചകൾ ആസ്വദിച്ച് എ.സി ട്രെയിനിൽ ഇനി യാത്ര ചെയ്യാനാകും.

ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സർവീസ് ഉണ്ടാകുക. താംബരം – കൊച്ചുവേളി എക്സ്പ്രസ് (നമ്പർ 06035)​ വ്യാഴം,​ ശനി ദിവസങ്ങളിൽ രാത്രി 9.40ന് താംബരത്ത് നിന്ന് സർവീസ് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്കൽപേട്ട് (10.08)​,​ വില്ലുപുരം (11.40)​,​ തിരുച്ചിറപ്പള്ളി (2.20 am), മധുര (4.45 am), ശിവകാശി (6.08 am), രാജപാളയം (6.35 am), തെങ്കാശി (8.15 am), ചെങ്കോട്ട (8.40 am), തെന്മല (10.05 am), പുനലൂർ (11.10 am), ആവണീശ്വരം (11.29 am), കൊട്ടാരക്കര (11.43 am), കുണ്ടറ (11.58 am), കൊല്ലം (12.20 am), കൊച്ചുവേളി (1.40 pm) എന്നിങ്ങനെയാണ് സമയക്രമം.

കൊച്ചുവേളി- താംബരം എക്‌പ്രസ് (നമ്പർ- 06036) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

കൊല്ലം (4.40 pm), കുണ്ടറ (4.58 pm), കൊട്ടാരക്കര (5.12 pm), ആവണീശ്വരം (5.24 pm), പുനലൂർ (5.40 pm), തെന്മല (6.25 pm), ചെങ്കോട്ട (7.55 pm), തെങ്കാശി (8.23 pm), രാജപാളയം (9.28 pm, ശിവകാശി (9.55 pm), മധുര (11.15 pm), തിരുച്ചിറപ്പള്ളി (1.45 am), വില്ലുപുരം (4.48 am), ചെങ്കൽപട്ട് (6. 23 am), താംബരം (7.35 am).

ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എ.സി ഇക്കോണമി കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുന്നത്. കൊച്ചുവേളിയിൽ നിന്ന് താംബരത്തേക്ക് 1335 രൂപയും കൊല്ലത്ത് നിന്ന് 1275 രൂപയും കൊട്ടാരക്കരയിൽ നിന്ന് 1250 രൂപയും പുനലൂരിൽ നിന്ന് 1220 രൂപയുമാണ് ടിക്കറ്റ് നിരക്ക്,​