ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍: അറിയിപ്പ് വരും മുൻപ് ടിക്കറ്റ് തീര്‍ന്നു; ദുരിതത്തിലായി യാത്രക്കാർ; ഔദ്യോഗികമായി അറിയിപ്പ് വരുന്നതിനു മുൻപ് ബുക്കിങ് ആരംഭിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം

Spread the love

ചെന്നൈ: ക്രിസ്മസ് അവധിയോടനുബന്ധിച്ച്‌ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി സര്‍വീസുകളെക്കുറിച്ച്‌ അറിയിപ്പ് വന്നപ്പോഴേക്കും ഇവയിലെ ടിക്കറ്റ് തീര്‍ന്നു.

video
play-sharp-fill

വെള്ളിയാഴ്ച പുറപ്പെട്ട എഗ്‌മോര്‍-കൊല്ലം പ്രത്യേക വണ്ടിയുടെ (06127/06128) അറിയിപ്പ് പുറത്തിറക്കിയത് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ ഒമ്ബതോടെത്തന്നെ ടിക്കറ്റ് തീര്‍ന്നിരുന്നു.

വെള്ളിയാഴ്ച പ്രഖ്യാപിച്ച താംബരം-കൊല്ലം(06119/06120), താംബരം-മംഗളൂരു(06129/06130) പ്രത്യേക വണ്ടികളിലും റിസര്‍വേഷൻ തീര്‍ന്നതിനുശേഷമാണ് അറിയിപ്പ് വന്നത്.
ഔദ്യോഗികമായി അറിയിപ്പ് വരുന്നതിനു മുമ്ബ് ബുക്കിങ് ആരംഭിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ യാത്രക്കാര്‍ വിവരമറിയുന്നതിനുമുമ്ബ് ഏജൻസികളില്‍ ബുക്കിങ് നടക്കുന്നുവെന്നും ഇവര്‍ക്ക് മുൻകൂട്ടി വിവരം ലഭിക്കുന്നുവെന്നുമാണ് സംശയം. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച താംബരം-കൊല്ലം വണ്ടിയുടെ (06119) അറിയിപ്പുണ്ടായത് ആദ്യ സര്‍വീസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍പോലും ബാക്കിയില്ലാത്തപ്പോഴായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുമെന്ന അറിയിപ്പുണ്ടായത് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണ്. അപ്പോഴേക്കും ടിക്കറ്റുകള്‍ തീര്‍ന്നു.

ഉത്സവകാലങ്ങളില്‍ പ്രത്യേക തീവണ്ടികള്‍ക്കായി യാത്രക്കാര്‍ കാത്തിരിക്കും. എന്നാല്‍, യഥാസമയം അറിയിപ്പ് ലഭിക്കാത്തതിനാല്‍ ഈ സര്‍വീസുകള്‍കൊണ്ട് സാധാരണയാത്രക്കാര്‍ക്ക് പ്രയോജനമുണ്ടാകുന്നില്ല. ‌റിസര്‍വേഷൻ ആരംഭിക്കുന്നതിന് ഒരുദിവസം മുമ്ബെങ്കിലും അറിയിപ്പുനല്‍കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.