കോട്ടയത്തും ചെന്നൈയിലും സ്വകാര്യ ആശുപത്രി മാഫിയ ഒരു പോലെ തന്നെ..! സംവിധായകനെയും മാഫിയ സംഘം വെറുതെ വിട്ടില്ല: മൃതദേഹം വച്ച് വില പേശിയത് മണിക്കൂറുകൾ: മൃതദേഹം വിട്ടു നൽകാൻ പോലും ഈടാക്കിയത് കൊള്ളബിൽ

കോട്ടയത്തും ചെന്നൈയിലും സ്വകാര്യ ആശുപത്രി മാഫിയ ഒരു പോലെ തന്നെ..! സംവിധായകനെയും മാഫിയ സംഘം വെറുതെ വിട്ടില്ല: മൃതദേഹം വച്ച് വില പേശിയത് മണിക്കൂറുകൾ: മൃതദേഹം വിട്ടു നൽകാൻ പോലും ഈടാക്കിയത് കൊള്ളബിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയമാണെങ്കിലും ചെന്നൈ ആണെങ്കിലും സ്വകാര്യ ആശുപത്രി മാഫിയയുടെ കൊള്ളയ്ക്ക് അറുതിയില്ലെന്ന് വ്യക്തമാക്കുകയാണ് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അനുഭവം. കോട്ടയത്തെ സ്വകാര്യ ആശുപത്രികളുടെ കണ്ണിൽച്ചോരയില്ലാത്ത ചെയ്തികൾ തന്നെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിലും നടന്നതെന്നാണ് വ്യക്തമാക്കുന്നത്. മാങ്ങാനം മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹത്തിനു നാലു ലക്ഷത്തോളം രൂപ വിലയിട്ട കാരിത്താസ് ആശുപത്രിയ്ക്കു സമാനമായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രിയുടെയും ചെയ്തികൾ. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ചികിത്സയ്ക്ക് ചിലവായ 72 ലക്ഷം രൂപ കെട്ടിവെച്ചെങ്കിൽ മാത്രമേ മൃതദേഹം വിട്ടു നൽകൂ എന്നായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രി അധികൃതരുടെ നിലപാട്. സാധാരണക്കാർ താലിമാല വിറ്റ് പോലും ബില്ല് അടച്ച് ആശുപത്രികളിൽ നിന്നു തലയൂരുമ്പോഴാണ് സംവിധാനയകനോട് കൊടും ക്രൂരത. ഒടുവിൽ സർക്കാരിന്റെ കാരുണ്യത്തിൽ തുക അടച്ചതോടെയാണ് ലെനിൽ രാജേന്ദ്രന്റെ മൃതദേഹം വിട്ടു നൽകാൻ ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ തയ്യാറായത്.  
 ചികിത്സാച്ചെലവായ 72 ലക്ഷം രൂപ മുഴുവൻ കെട്ടാതെ മൃതദേഹം വിട്ടുനൽകില്ലെന്നായിരുന്നു അപ്പോളോ ആശുപത്രി അധികൃതരുടെ നിലപാട്.  മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ മൃതദേഹം വിട്ടു നൽകാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. നോർക്ക ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് മൃതദേഹം വിട്ടു നൽകാൻ തീരുമാനമായത്. 
നവംബർ 17നായിരുന്നു ലെനിൻ രാജേന്ദ്രൻറെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. പിന്നീട് കരളിൽ അണുബാധ ഉണ്ടായി രക്തസമ്മർദ്ദം അമിതമായി കുറഞ്ഞു. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് ലെനിൻ മരണപ്പെടുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രാവിലെ പോസ്റ്റ്മാർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ആശുപത്രി അധികൃതർ ബില്ലിന്റെ പേരിൽ ഉടക്കിയത്. 
തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകി.  ആശുപത്രിയിൽ അടയ്ക്കേണ്ട ബാക്കി തുക സർക്കാർ നൽകുമെന്നും അധികൃതർ അറിയിച്ചു. 
നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സർ്ക്കാർ ധനസഹായം നൽകിയിരുന്നു. ആശുപത്രി ചെലവായി നേരത്തെ അപ്പോളയിൽ 32 ലക്ഷമാണ് അടച്ചിരുന്നത്. തുടർന്ന് മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി. 
ഓരോ സ്വകാര്യ ആശുപത്രിയും മൃതദേഹം വച്ചു പോലും വിലപേശുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ ലെനിൻ രാജേന്ദ്രന്റെ മരണത്തിലൂടെ പോലും പുറത്ത് വരുന്നത്. കോട്ടയം ജില്ലയിലെ സ്വകാര്യ ആശുപത്രികളായ ഭാരതും, കാരിത്താസും, കിംസും അടക്കമുള്ള ആശുപത്രികൾക്കെതിരെ നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിൽ പോലും സാധാരണക്കാരെ പിഴിയുന്നതിൽ ഈ ആശുപത്രികൾ ഒരു മടിയും കാണിക്കാറില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ അപ്പോളോയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ.