
സ്വന്തം ലേഖകൻ
ചെന്നൈ: മത-ആചാരങ്ങളിൽ കോടതികൾ ഇടപെടുന്നത് ഉചിതമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വീശദീകരണം. മയിലാപൂർ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യർ ചുമതലയേൽക്കുന്നത് ചോദ്യം ചെയ്ത ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി. പാർഥിപൻ, കൃഷ്ണൻ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചിരുന്നു. ശ്രീരംഗ മീത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ്.വെങ്കടവരദനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. നാളെയും മറ്റന്നാളുമായി നടക്കുന്ന പട്ടാഭിഷേക ചടങ്ങുകൾ സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി അറിയിച്ചു.


