ദാസന്റെയും വിജയന്റെയും ‘ഗൾഫ് ‘അടയ്ക്കുന്നു ; ചെന്നൈയിലെ ക്രൗൺ പ്ളാസ ഹോട്ടലിന് ഡിസംബറിൽ പൂട്ടുവീഴും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും എത്തിയ ‘ഗൾഫ് ‘അടയ്ക്കുന്നു. ചെന്നൈയിലെ ക്രൗൺ പ്ളാസ ഹോട്ടലിന് ഡിസംബർ 20ന് പൂട്ടുവീഴും.മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായി അറബി വേഷത്തിൽ അഡയാർ ഹോട്ടലിൽ എത്തുന്നത് ചിത്രത്തിലെ പ്രധാന രംഗമായിരുന്നു.

അഡയാർ ഹോട്ടലായി ചിത്രീകരിച്ചത് ക്രൗൺ പ്ളാസയാണ്. ഏതാനും തമിഴ് സിനിമകളുടെ ചിത്രീകരണം ഇൗ ഹോട്ടലിൽ നടന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ ചിത്രമാണ് നാടോടിക്കാറ്റ്. ചിത്രത്തിലെ ദാസനും വിജയനുമൊക്കെ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.