video

00:00

സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ പോയ അനന്ദുവിന്റേയും സുഹൃത്തുക്കളുടേയും യാത്ര ദുരന്തമായി; ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി; തേനിയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശികളുടെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തമിഴ്നാട് തേനിയിൽ ഉണ്ടായ കാർ അപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. വടവാതൂർ സ്വദേശിയായ അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരുമായി പോയത്. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അപകടത്തിൽ പെട്ടത്.

അമിത വേഗത്തിലെത്തിയ കാറിന്റെ ടയർ പൊട്ടി ചരക്ക് ലോറിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനന്ദുവിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, ഇടിയുടെ ആഘാതത്തിൽ കാർപൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പേർ സംഭവ സമയത്ത് തന്നെ മരിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് ലഭിച്ച അനന്ദു എന്ന പേരിലുള്ള ലൈസൻസിന്റെ അഡ്രസ് പ്രകാരം പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റ് അനന്ദു ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.