വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേക്കറി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു തകർത്തു: ചെങ്ങന്നൂർ പേരിശ്ശേരിയിൽ ഇന്നു ഹർത്താൽ: കെട്ടിടം ഉടമയുമായുള്ള തർക്കം കോടതി പരിഗണനയിലിരിക്കെയാണ് കട തകർത്തത്
ചെങ്ങന്നൂർ: പേരിശ്ശേരിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേക്കറി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു തകർത്തതിൽപ്രതിഷേധിച്ച്
വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ പേരിശ്ശേരിയിൽ ഇന്ന് ഹർത്താൽ ആചരിക്കും.
ചെങ്ങന്നൂർ-പുലയൂർ റോഡിൽ മഠത്തുംപടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിഷ്ണു ബേക്കറിയാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം.
പേരിശേരി അകമുറ്റത്ത് വീട്ടിൽ മനോജ് കുമാറി (52)ന്റെ ഉടമസ്ഥതയിൽ 14 വർഷമായി പ്രവർത്തിക്കുന്ന കടയാണ് ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി 10 മണിയോടെ കട അടച്ചു വീട്ടിൽ പോയ മനോജിനെ ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ വഴിയാത്രക്കാരനായ ഒരു പരിചയക്കാരൻ ഫോണിൽ വിളിച്ചു പറയുമ്പോഴാണ് കട തകർത്ത വിവരം അറിയുന്നത്.
കടയുടെ പുറത്തോട്ടുള്ള ഇറക്കിക്കെട്ടും അതിനുള്ളിലെ സാധന സാമഗ്രികളും യാതൊന്നും അവശേഷിക്കാത്ത വിധം സർവതും നശിപ്പിച്ച നിലയിലാണ്.
കാലാവധി തീരുംമുമ്പേ കട ഒഴിയണമെന്ന് കെട്ടിട ഉടമകൾ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം നിലവിൽ ചെങ്ങന്നൂർ മുൻസിഫ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കട തകർത്തതെന്ന് പറയുന്നു.
പേരിശേരി മഠത്തുംപടി ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വിഷ്ണു ബേക്കറി രാത്രിയുടെ മറവിൽ ജെ.സി.ബി ഉപയോഗിച്ച് തകർത്ത സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ പേരിശ്ശേരിയിൽ ഇന്ന് ഹർത്താൽ ആചരിക്കും.