play-sharp-fill
പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്താൻ 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; നാടിനെ മുൾമുനയിൽ നിർത്തിയ യുവാവ് താഴെ ഇറങ്ങിയത് 5 മണിക്കൂറിന് ശേഷം

പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്താൻ 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; നാടിനെ മുൾമുനയിൽ നിർത്തിയ യുവാവ് താഴെ ഇറങ്ങിയത് 5 മണിക്കൂറിന് ശേഷം

സ്വന്തം ലേഖകൻ

ചെങ്ങന്നൂര്‍: മൂന്ന് മാസമായി പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായി 11 കെ. വി ലൈനിൽ കയറി 42 കാരന്റെ ആത്മഹത്യാ ഭീഷണി. അഞ്ചു മണിക്കൂര്‍ നേരമാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് അറന്തക്കാട് കൊഴുവല്ലൂരിലെ മരം വെട്ടുതൊഴിലാളിയാണ്​ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്​​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഞായറാഴ്ച രാവിലെ 11 മണിയോടെ കൊഴുവല്ലൂര്‍ – അറന്തക്കാട് റോഡരികിലുള്ള വീടിനു മുന്നിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിനു മുകളിൽ കയറുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കെ.എസ്.ഇ.ബിയിൽ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കെ. എസ്.ഇ. ബി.അധികൃതർ ഈ ഭാഗത്തെക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ലൈനിനു മുകളില്‍ പിടിച്ചിരുന്ന ഇയാള്‍, പിണങ്ങിപ്പോയ തന്‍റെ ഭാര്യയും മക്കളും തിരികെ വന്നാല്‍ ഇറങ്ങാമെന്ന ഉപാധിയും വയ്ക്കുകയായിരുന്നു.

തുടർന്ന് ഗ്രാമപഞ്ചായത്തംഗം തോമസ് എബ്രഹാം ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിളിച്ചുവരുത്തുകയും ചെയ്തു. ഭീഷണിമുഴക്കിയ ആളുമായി ഫോണില്‍ ആശയ വിനിമയം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍, അയാളുടെ ഭാര്യ ജോലിയെടുക്കുന്ന നാലു കിലോമീറ്റര്‍ അകലെയുള്ള വീട് കണ്ടു പിടിച്ച്‌ അവരെ അനുനയിപ്പിച്ച്‌ ഒരു മകനെയും കൂട്ടി വൈകീട്ടു 3.30ഓടെ എത്തിയ്ക്കുകയും ചെയ്തു.

തുടർന്ന് ഇരുകൂട്ടരുമായി സംസാരിച്ച്‌​ 4 മണിയോടെ ആത്മഹത്യാ ശ്രമമുപേക്ഷിച്ച്‌​ താഴെയിറങ്ങുകയായിരുന്നു.