സ്വന്തം ലേഖിക
ചെങ്ങന്നൂര്‍: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ സെക്രട്ടറി ചെയര്‍പേഴ്‌സണെ കയ്യില്‍ കടന്നുപിടിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിക്കളയകയും ചെയ്തതായി പരാതി.
ഇതുസംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് സെക്രട്ടറി എസ്.നാരായണനെതിരെ ചെങ്ങന്നൂര്‍ സി.ഐയ്ക്ക് പരാതി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈയ്ക്ക് പരിക്കേറ്റ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
വൈകിട്ട് നടന്ന അടയന്തിര കൗണ്‍സില്‍ യോഗത്തിലായിരുന്നു ബഹളം. നഗരസഭാ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ സെക്രട്ടറിയുടെ അഴിമതിക്കെതിരെ സംസാരിച്ചപ്പോള്‍ സെക്രട്ടറി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ എഴുന്നേറ്റ് നിന്ന് വെല്ലുവിളിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതായിട്ടാണ് പരാതി.
ചെയര്‍പേഴ്‌സണ്‍ പലതവണ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി കസേരയില്‍ ഇരിക്കാന്‍ തയ്യാറായില്ല. ചെയര്‍പേഴ്‌സണ്‍ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.
ഇതേത്തുടര്‍ന്ന് സെക്രട്ടറി ചെയര്‍പേഴ്‌സണ്‍ന്റെ അടുത്തെത്തി കയ്യില്‍ കയറിപ്പിടിക്കുകയും മൊബൈല്‍ തട്ടിക്കളയുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി.