video
play-sharp-fill

ചെങ്ങന്നൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

ചെങ്ങന്നൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

ആലപ്പുഴ : ചെങ്ങന്നൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ  യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

ബൈക്ക് യാത്രക്കാരനായ കണ്ണൂർ സ്വദേശി വിഷ്ണു‌ ( 23 ) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത അമ്പലപ്പുഴ കാരൂർ സ്വദേശി വിവേകിനാണ് പരിക്കേറ്റത്.

കാറും സൈലോ വണ്ടിയും ബൈക്കും ആണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ 12.30ന് എം സി റോഡിൽ ചെങ്ങന്നൂർ ഗുരുമന്ദിരത്തിന് (മഹേശ്വരി ടെക്സ്റ്റയിൽസിനടുത്ത് ) മുന്നിൽ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിൻസീറ്റിൽ ഇരുന്നയാൾ സമീപത്തെ ഡെൻറൽ ക്ലിനിക്കിന്റെ ഒന്നാം നിലയിലെ ഗ്ലാസ് ഇടിച്ചു തകർത്താണ് വീണത്.