ചെങ്ങന്നൂരില്‍ ടൂറിസ്റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ അപകടം ; നിരവധി പേർക്ക് പരിക്ക്

Spread the love

ആലപ്പുഴ : ചെങ്ങന്നൂരില്‍ ടൂറിസ്റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ അപകടം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെ 10 മണിക്കാണ് അപകടം ഉണ്ടായത്.

അപകടത്തിൽ 46 പേർക്കോളം പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താമരക്കുളം ആനയടില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും അടിമാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.