video
play-sharp-fill

ചെങ്ങളത്ത് ലഹരി സംഘത്തെ അകറ്റാൻ നാട്ടുകാർ സംഘടിച്ചു: ലഹരി സംഘത്തിന്റെ താവളം പൊളിച്ചു നീക്കി: പുറത്തു നിന്നു വരുന്നവരെ നിരീക്ഷിക്കാൻ നാട്ടുകൂട്ടം

ചെങ്ങളത്ത് ലഹരി സംഘത്തെ അകറ്റാൻ നാട്ടുകാർ സംഘടിച്ചു: ലഹരി സംഘത്തിന്റെ താവളം പൊളിച്ചു നീക്കി: പുറത്തു നിന്നു വരുന്നവരെ നിരീക്ഷിക്കാൻ നാട്ടുകൂട്ടം

Spread the love

ചെങ്ങളം: തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളത്ത് ലഹരി സംഘത്തെ തുരത്താൻ നാട്ടുകാർ രംഗത്തിറങ്ങി.
ചെങ്ങളം മൂന്നുമുല കേളക്കരി ഭാഗത്ത് ലഹരി ഉപയോഗവും ബഹളവും രൂക്ഷമായതോടെ പ്രദേശവാസികൾക്ക് ഏറെ നാളായി ഉറക്കമില്ലാത്ത രാവുകളായിരുന്നു.

ഇരുട്ടി തുടങ്ങുന്നതോടെ ഒത്തുകൂടുന്ന യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും അസഭ്യവർഷവുമാണ് ഇവിടുത്തുകാരുടെ ഉറക്കം കെടുത്തിയിരുന്നത്. എവിടെ നിന്നൊക്കയോ

എത്തുന്ന യുവാക്കൾ ആളാെഴിഞ്ഞ ഭാഗത്ത് സ്വൈര്യവിഹാരത്തിനായി സങ്കേതവും ഒരുക്കിയിരുന്നു. തിരുവാർപ്പ് പഞ്ചായത്ത് 18-ാം വർഡിൽപെട്ട നിവാസികൾ ഒത്തുകൂടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ കുട്ടികളും ചതിക്കുഴിയിൽ വീഴാൻ ഇക്കൂട്ടർ കാരണമാകുമെന്ന തിരിച്ചറിവിൽ സങ്കേതം പൊളിച്ചു നീക്കുകയായിരുന്നു. ഇനിയും ശല്യം തുടർന്നാൽ പോലീസിന്റെ

സഹായത്തോടെ ലഹരി സംഘത്തെ തുരത്താൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ജനകീയ കൂട്ടായ്മ.