video
play-sharp-fill

ചെങ്ങളം ഇടമനശ്ശേരി ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം: ഏപ്രിൽ 22, 23 തീയതികളിൽ നടക്കും.

ചെങ്ങളം ഇടമനശ്ശേരി ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം: ഏപ്രിൽ 22, 23 തീയതികളിൽ നടക്കും.

Spread the love

ചെങ്ങളം: ചെങ്ങളം വടക്ക് ഇടമനശ്ശേരി ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 2025 ഏപ്രിൽ 22, 23 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മംഗലത്ത് കേശവൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി വടക്കത്തില്ലം വി.വി. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 5.ന് നടതുറക്കൽ, 5.10ന് നിർമ്മാല്യദർശനം, 5.20ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 7.30ന് ഇന്ദിരാ സത്യന്റെ ഭാഗവത പാരായണം എന്നിവ നടക്കും. പത്തുമണിക്ക് ശ്രീനിവാസൻ പട്ടണക്കാടിൻ്റെ നേതൃത്വത്തിൽ ഗന്ധർവ്വൻ പാട്ട് ആരംഭിക്കും.

ആദ്യകളം: ഭസ്മക്കളം. 12.30ന് പ്രസാദമൂട്ട് വൈകുന്നേരം 6.ന് താലപ്പൊലി ഘോഷയാത്ര ദേവിയുടെ മൂലസ്ഥാനമായ മണലേൽ നിന്നും വാദ്യമേളങ്ങളുടെയും ഇരട്ട ഗരുഡൻ്റെയും അകമ്പടിയോടുകൂടി പുറപ്പെട്ട്, 7.00ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് താലം അഭിഷേകം, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും. തുടർന്ന് ഗുരുകുലം കുടുംബ യൂണിറ്റിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈകൊട്ടിക്കളിയും അരങ്ങേറും. 7.30ന് അന്നദാനം, 8.30ന് ഗന്ധർവ്വൻ പാട്ട് തുടരും. അരശുക്കളം. രാത്രി 2.00ന് ഗന്ധർവ്വൻ പാട്ട് തുടരുന്ന കൂട്ടക്കളത്തോടുകൂടി ഒന്നാം ദിവസത്തെ പരിപാടികൾ സമാപിക്കും. ഏപ്രിൽ 23 പത്താമുദയ ദിവസമായ ബുധനാഴ്ച രാവിലെ 5.ന് നടതുറക്കൽ, 5.10ന് നിർമ്മാല്യദർശനം, 5.20ന് അഭിഷേകം, 5.30ന്

അഷ്ടദ്രവ്യമഹാഗണപതിഹോമം എന്നിവ നടക്കും. 7.30ന് ഭാഗവതപാരായണം, 8.30ന് സർപ്പപൂജ, തളിച്ചു കെട എന്നിവയും 10.30ന് പൊങ്കാലയും നടക്കും. സരിഗ ഭക്തിഗാനമേള സമിതി കോട്ടയം അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും തുടർന്ന് നടക്കും. 12.30ഓടുകൂടി പൊങ്കാല സമർപ്പണവും 12.45ഓടുകൂടി അന്നദാനവും ഉണ്ടാകും. വൈകുന്നേരം 6.ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് ഘണ്ഠാകർണ്ണ സ്വാമിക്ക് തടി നിവേദ്യം, രാത്രി 12.30ന് പുറക്കളത്തിൽ ഗുരുസി എന്നിവയോടുകൂടി ചടങ്ങുകൾ പര്യവസാനിക്കും.