ചെങ്ങളം ആമ്പക്കുഴിയിൽ കാൽ നടയാത്രക്കാരനെ ടോറസ് ലോറി ഇടിച്ചു വീഴ്ത്തി: യാത്രക്കാരനെ ലോറി മീറ്ററുകളോളം വലിച്ചുകൊണ്ടു പോയി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ചെങ്ങളത്ത് റോഡ് മുറിച്ചുകടന്നയാളെ ടോറസ് ലോറി ഇടിച്ചു വീഴ്ത്തി. ലോറിയ്ക്കടിയിൽ കുടുങ്ങിയ കാൽനടയാത്രക്കാരനെ ലോറി മീറ്ററുകളോളം വലിച്ചു നീക്കി. അപകടത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ കാൽനടയാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളൂർ വടക്കേടത്ത് അലക്‌സിനെ(52) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ ചെങ്ങളം ആമ്പക്കുഴി ഭാഗത്തായിരുന്നു അപകടം. ചെങ്ങളം ഭാഗത്തു നിന്നും എത്തിയ ടോറസ് ലോറി, റോഡ് മുറിച്ചു കടക്കുകയായിരുന്ന അലക്‌സിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അലക്‌സ് ടോറസിന്റെ അടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അലക്‌സിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ അലക്‌സ് അപകട നില തരണം ചെയ്തതായും, സംസാരിച്ചതായും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. കുമരകം പൊലീസ് കേസെടുത്തു.