video
play-sharp-fill

ചേന വിത്ത് കിട്ടാനില്ല: കർഷകർ വിത്തിനായി നെട്ടോട്ടം: കിഴങ്ങ് ഗവേഷണ കേന്ദ്രം ഇടപെടണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

ചേന വിത്ത് കിട്ടാനില്ല: കർഷകർ വിത്തിനായി നെട്ടോട്ടം: കിഴങ്ങ് ഗവേഷണ കേന്ദ്രം ഇടപെടണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

Spread the love

കോട്ടയം : ചേന കൃഷി ആര൦ഭിക്കാനിരിക്കെ വിപണിയിൽ ചേന വിത്ത് കിട്ടാനില്ല. ഈ വിത്തെല്ലാം എവിടെപ്പോയി? ചേന വിത്ത് തേടി കർഷകർ അലയുകയാണ്.
നിലവിൽ ഒരു കിലോ ചേനവിത്തിന്റെ വില നൂറ്റിഇരുപതു രൂപയാണ് .

ഓണം വിപണി മുതൽ ചേനയ്ക്ക് വിപണിയിൽ അൻപതു രൂപയ്ക്ക് മുകളിൽ വില ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ചേനയ്ക്ക് വിപണിയിൽ നല്ല വിലയാണ്. അതുകൊണ്ടുതന്നെ ഭൂരിഭാഗ൦ കർഷകരു൦ ചേന വിറ്റുതീർത്തു.

ഇതാണ് വിത്തിന് ക്ഷാമം ഉണ്ടാകാനുള്ള പ്രധാനകാരണ൦. പന്നി ശല്യം രൂക്ഷമായതോടെ ചേന കൃഷി ചെയ്തിരുന്ന ആറുകളോട് ചേർന്നു കിടക്കുന്ന പാട പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തുകൾ പന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി തുടങ്ങിയതോടെ ഈ പ്രദേശങ്ങളിൽ വീണ്ടും കൃഷിക്ക് ഒരുങ്ങുകയാണ് കർഷകർ. എന്നാൽ വിത്ത് കിട്ടാനില്ലത്തത് ഇവരെ

ബുദ്ധിമുട്ടിക്കുകയാണ് .കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഒരു സഹായവു൦ കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നില്ല. കർഷകർക്ക് കുറഞ്ഞ നിരക്കിൽ ചേന വിത്തുകൾ കൃഷി ഭവൻ വഴി

വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന്
കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.