ചേന കൊണ്ട് ചോക്ലേറ്റ് ബ്രൗണി ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ബ്രൗണി. നമുക്ക് ഇനി വെറൈറ്റിക്ക് ചേന കൊണ്ട് ബ്രൗണി ഉണ്ടാക്കിയാലോ ?

എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍
ചേന തൊലി കളഞ്ഞു കഴുകി മുറിച്ചത് -1 കപ്പ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട -1

ശർക്കര പൊടി അല്ലെങ്കില്‍ ബ്രൗണ്‍ ഷുഗർ -3/4 കപ്പ്‌

വാനില എസെൻസ് -1ടീസ്പൂണ്‍

കോകോ പൌഡർ -11/2 ടേബിള്‍സ്പൂണ്‍

ആല്‍മണ്ട് ഫ്ലോർ -1 കപ്പ്‌

പ്ലെയിൻ ചോക്ലേറ്റ് -1/2 കപ്പ്‌

ബട്ടർ -50ഗ്രാം

കാഷ്യൂ നട്ട് -2ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ചേന രണ്ടു വിസില്‍ന് കുക്കറില്‍ വേവിച്ചു മിക്സിയില്‍ അരച്ച്‌ വയ്ക്കുക വെള്ളം ചേർക്കാതെ. ഒരു ബൗളില്‍ മുട്ട, ബ്രൗണ്‍ ഷുഗർ, എസ്സെൻസ് ചേർത്ത് ബീറ്റ് ചെയുക. ഇതിലേക്കു വേവിച്ചു അരച്ച ചേന ചേർക്കുക, കോകോ പൗഡറും, ആല്‍മണ്ട് ഫ്ളോറും ചേർക്കുക.

പ്ലെയിൻ ചോക്ലേറ്റും ബട്ടറും കൂടെ മെല്‍റ്റ് ചെയ്തു ഇതിലേക്കു ചേർത്തിളക്കുക. ഈ ബാറ്റർ 7ഇഞ്ച് സ്ക്കോയർ കേക്ക് പാനില്‍ ബേക്കിങ് പേപ്പറിട്ടു അതിലേക്കു ഒഴിക്കുക. കാഷ്യൂ ഒന്നു ക്രഷ് ചെയ്തു മേലെ ഇട്ടു കൊടുക്കാം. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180c ക്‌ 25-30മിനിറ്റ് ബേക് ചെയ്തു എടുക്കുക.സ്വാധിഷ്ടമായ വായില്‍ അലിയും ബ്രൗണി തയാർ.