
സ്വന്തം ലേഖകൻ
ചെമ്പ് :രണ്ടാമത് ചെമ്പിലരയൻ ജലോത്സവം ഡിസംബർ 17ന് നടക്കും. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞ പുഴയാറിൽ മുറിഞ്ഞപുഴ പാലത്തിന് മുന്നിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്
ചെമ്പ് പഞ്ചായത്ത്, ചെമ്പിലരയൻ ബോട്ടുക്ലബ്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവർ സംയുക്തമായാണ് ജലോൽസവം സംഘടിപ്പിക്കുന്നത്. .
22 ചെറുതും വലുതുമായ വള്ളങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും. മുറിഞ്ഞ പുഴയിലെ പഴയ പാലത്തിലാണ് പവലിയൻ ഒരുക്കുന്നത്. വിശിഷ്ടാതിഥികൾക്കും പാസ് മൂലം പ്രവേശനം ലഭിക്കുന്നവർക്കും ഇവിടെ ഇരിപ്പടമൊരുക്കും. ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്യും. മുതിർന്ന സി പി എം നേതാവ് വൈക്കം വിശ്വൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പി.സി.ചാക്കോ , തോമസ് ചാഴിക്കാടൻ എംപി, എം എൽ എ മാരായ സി.കെ. ആശ, മോൻസ് ജോസഫ്, അഡ്വ.പി.കെ ഹരികുമാർ , കെ.അജിത്ത്, ലതിക സുഭാഷ്, പി.എൻ. സുകുമാരൻ ,വർഗീസ് മാമ്പള്ളി, ചെമ്പിലരയൻ ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.ജെ. പോൾ തുടങ്ങിയർ സംബന്ധിക്കും.