
ചെമ്പിലരയൻ ജലോത്സവം ഡിസം: 17 – ന്: മുറിഞ്ഞ പുഴയാറ്റിൽ: ജലോത്സവകമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
സ്വന്തം ലേഖകൻ
വൈക്കം: ചെമ്പ്ഗ്രാമപഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ആൾ കേരള ചെമ്പിലരയൻ ജലോത്സവകമ്മിറ്റിയുടെ ഓഫീസ് ഉൽഘാടനം ചെയർമാൻ അഡ്വ എസ് ഡി സുരേഷ് ബാബു നിർവഹിച്ചു.
ജനറൽ കൺവീനവർ കെ കെ രമേശൻ അധ്യക്ഷത വഹിച്ചു. ഡിസംബർ 17ന് മുറിഞ്ഞപ്പുഴയാറിൽ നടക്കുന്ന ജലോത്സവത്തിൽ കേരളത്തിലെ പ്രഗത്ഭ ടീമുകൾ മാറ്റുരക്കും. വള്ളങ്ങളുടെ രെജിസ്ട്രേഷൻ നടപടികൾക്കും ആരംഭം കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത അനിൽകുമാർ, അമൽരാജ്, എം കെ സുനിൽകുമാർമുണ്ടക്കൽ, എന്നിവരും പി എ രാജപ്പൻ,എം എ അബ്ദുൽ ജലീൽ, ടി വി ചന്ദ്രൻ,പി എൻ സുകുമാരൻ, സാജിനതുരിഷ്,പീതംബരൻ തുടങ്ങിയവരും ആശംസ പ്രസംഗങ്ങൾ നടത്തി.
Third Eye News Live
0