കാഴ്ചയിൽ സുന്ദരമായ കൊലകൊല്ലി റോഡ്; ചെമ്മണ്ണാർ ഗ്യാപ് റോഡിൽ അഞ്ച് വർഷത്തിൽ നടന്നത് 45 അപകടങ്ങളും 14 മരണവും

Spread the love

ചെമ്മണ്ണാർ: കാഴ്ചയിൽ മനോഹരം, എന്നാൽ നാട്ടുകാർ വിളിക്കുന്നത് കൊലകൊല്ലി റോഡ്. ചെമ്മണ്ണാർ ഗ്യാപ്പ് റോഡിന്റെ കാര്യമാണിത്. ഏഴു കിലോമീറ്റർ ദൂരമാണ് കൊലകൊല്ലി മേഖല എന്ന് അറിയപ്പെടുന്നത്.

video
play-sharp-fill

അപകടങ്ങൾ കണ്ടും നിലവിളികൾ കേട്ടും മനസ് മരവിച്ച അവസ്ഥയിലാണ് പ്രദേശവാസികൾ. മൂന്നാർ സന്ദർശിച്ചു തിരികെ മടങ്ങുന്ന തമിഴ്നാട് കർണാടക സ്വദേശികളുടെ വാഹനങ്ങൾ ആണ് കൂടുതലായും അപകടത്തിൽ പെടാറുള്ളത്.

ഗ്യാപ്പ് റോഡിൻറെ നിർമ്മാണം പൂർത്തീകരിച്ച് അഞ്ചുവർഷം പിന്നിടുമ്പോൾ 45 അധികം അപകടങ്ങളും 14 ഓളം പേരുടെ മരണവുമാണ് ഇവിടെ സംഭവിച്ചത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടാണ് മിക്ക അപകടങ്ങളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത ചെക്ക് പോസ്റ്റ് , ടെയ്ക്ക് എ ബ്രെയിക്, അപകട സൂചനാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കല്‍, സമാന്തര പാതയുടെ നവീകരിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നത്. ഈ ആവശ്യങ്ങൾ ഉന്നയിച്ചു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരാഹാര സമരവും നടന്നിരുന്നു.