
സ്വന്തം ലേഖിക
തിരുവനന്തപുരം: കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, അജ്മി, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്…… തുടങ്ങി ഒരു നീണ്ട നിരയുമായാണ് സിനിമാ താരങ്ങൾ എത്തുന്നത്.
എന്നാൽ പ്രിയപ്പെട്ട താരങ്ങളുടെ ഇഷ്ട ബ്രാന്‍ഡ് കമ്പനികളുടെ പിന്നാലെ പോകുന്നവർ ഓർക്കുക നിങ്ങൾ വൈകാതെ തന്നെ ഒരു രോഗിയായേക്കാം.
സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയാണ് കേരളത്തിലെ പല ബ്രാന്‍ഡഡ് കറി പൗഡറുകളും മായം കലര്‍ന്നതാണെന്ന്. കറി പൗഡറില്‍ മാത്രമല്ല, വെളിച്ചെണ്ണ തുടങ്ങി കുടിവെള്ളത്തില്‍ പോലും മായം കലര്‍ത്തിയാണ് വില്‍പ്പന. പല വമ്പന്‍ ബ്രാന്‍ഡുകളുടെയും സ്ഥിതി ഇതു തന്നെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മായം കലര്‍ത്തലില്‍ പിടിക്കപ്പെടുന്ന കമ്പനികള്‍ക്ക് കാര്യമായ ശിക്ഷയില്ലാത്തത് ഈ നിയമ ലംഘനം ആവര്‍ത്തിക്കാന്‍ കാരണമാകുമെന്നാണ് ആരോപണം.
ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തന്നെ നല്‍കിയ വിവരാവകാശ രേഖകളിലാണ് പല പ്രമുഖ ബ്രാന്‍ഡുകളും തട്ടിപ്പാണ് നടത്തുന്നതെന്ന് വ്യക്തമായത്.
കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, ആര്‍സിഎം റെഡ് ചില്ലിപൗഡര്‍, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലര്‍ന്നിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ വ്യക്തമായത്.
ഈ കമ്പനികളുടെ മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായമുള്ളത്. ഓരോ ജില്ലകളില്‍ നിന്നും ലഭിച്ച കണക്കുകളാണിത്. ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, ആച്ചി എന്നിവയുടെ ഏതാണ്ട് എല്ലാ ജില്ലകളിലെയും വില്‍ക്കാനെത്തിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ചതില്‍ മായം കലര്‍ന്നിട്ടുണ്ട്.
പവിത്രം നല്ലെണ്ണ, ആര്‍.ജി ജിഞ്ചിലി ഓയില്‍, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ, സ്റ്റാര്‍ ഓയില്‍, തങ്കം ഓയില്‍സ് എന്നിവയാണ് മായം കലര്‍ന്നിട്ടുള്ള എണ്ണ ഉല്‍പന്നങ്ങള്‍.
കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള ബ്ലൂമിങ്, ബേസിക്‌സ്, ട്രീറ്റ് അക്വ, വഫാറ, എലിറ്റ, അക്വ വയലറ്റ്, അക്വ ബ്ലൂ, മൈമൂണ്‍, ഐവ എന്നിവയാണ് ഉപയോഗ ശൂന്യമായ കുപ്പിവെള്ളം. കഴിഞ്ഞ മൂന്നര വര്‍ഷമായി നടത്തിയ പരിശോധനകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
നല്ലതു വിളമ്പാന്‍ നല്ല വാശി ! ലേഡി സൂപ്പര്‍ സ്റ്റാര്‍ പറയുന്നത് കേട്ട് ചിക്കന്‍ മസാലയും മുളക്പൊടിയും വാങ്ങി കഴിക്കുന്നവർക്ക് ക്യാൻസർ ഉറപ്പ്;
ബ്രാഹ്മിന്‍സ്, ഈസ്റ്റേണ്‍, അജ്മി, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, സാറാസ്, ഡെവൺ, മേളം….. കണ്ണുംപൂട്ടി ഇവയൊക്കെ വിശ്വാസിക്കാൻ വരട്ടെ..! കേരളത്തിലെ പല ബ്രാന്‍ഡഡ് കറി പൗഡറുകളും മായം കലര്‍ന്നതെന്ന് റിപ്പോർട്ട്; പരിശോധനയില്‍ കണ്ടെത്തിയവയില്‍ കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാന്‍സറും ഉണ്ടാക്കുന്നവ; സംസ്ഥാനത്ത് മായം ചേര്‍ത്ത് ഉൽപ്പന്നങ്ങൾ വില്‍ക്കുന്ന കമ്പനികളുടെ പട്ടിക വിശദമായി വായിക്കാം
https://thirdeyenewslive.com/curry-powder-case/