
കോട്ടയം: എന്നും ഒരേ തരത്തിലുള്ള പുട്ട് കഴിച്ച് മടുത്തോ. എന്നാല്‍ വ്യത്യസ്തമായൊരു പുട്ട് കഴിച്ച് പ്രഭാത ഭക്ഷണം രുചികരമാക്കിയാലോ.
പ്രഭാത ഭക്ഷണമായും നാലുമണി പലഹാരമായും ഉപയോഗിക്കാം ഈ ചെമ്മീൻ വെച്ചൊരു ഉണ്ടപ്പുട്ട്.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെമ്മീന്‍ – അര കിലോ
മുളക് പൊടി – ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല് സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സവാള – രണ്ടെണ്ണം
ഇഞ്ചി ചതച്ചത് – ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു സ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത്. – 3 എണ്ണം
കറിവേപ്പില – 3 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
പെരുജീരകം – ഒരു സ്പൂണ്‍
പൊന്നിയരി – ഒരു കപ്പ്
തേങ്ങ ചിരകിയത് – 3 കപ്പ്
പത്തിരിപൊടി – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീന്‍ മുളകുപൊടിയും ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി കുഴച്ച് അല്പനേരം മാറ്റിവെക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മസാലയിട്ട ചെമ്മീന്‍ ഇട്ട് നന്നായി വറുത്തെടുക്കുക. മറ്റൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം ഇട്ട് പൊട്ടുമ്പോള്‍ സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് കറിവേപ്പിലയും നുള്ളിയിട്ട് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ബാക്കിയുള്ള മുളക്പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കി ഒരു കപ്പ് തേങ്ങ ചിരകിയതും ഉപ്പും ചേര്‍ത്ത് നന്നായി വറുക്കുക. ഇതിലേക്ക് ചെമ്മീന്‍ മസാല കൂട്ടം ചേര്‍ത്തിളക്കി കുറച്ച് നേരം മൂടിവെക്കുക.
ഇനി പൊന്നിയരി നല്ല തിളച്ച വെള്ളത്തില്‍ ആറ് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. ശേഷം നന്നായി കഴുകി ഉപ്പും ചേര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ നല്ല മയത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് പത്തിരി പൊടി കുറേശ്ശെ ചേര്‍ത്ത് ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കുക. കൈയ്യില്‍ അല്പം എണ്ണ തടവി അരച്ച് വെച്ച മാവില്‍ നിന്ന് ഒരു ചെറിയ ഉരുള എടുത്ത് കൈവെള്ളയില്‍ വച്ച് പരത്തുക. ഇതിലേക്ക് ചെമ്മീന്‍ മസാലക്കൂട്ട് വെച്ച് ഉരുട്ടിയെടുക്കുക. ശേഷം ഒരു പരന്ന പാത്രത്തില്‍ തേങ്ങ ചിരകിയത് ഇട്ട് ഓരോ ഉരുളയും തേങ്ങയില്‍ ഉരുട്ടി പൊതിഞ്ഞെടുക്കുക. ശേഷം ഒരു ഇഡ്ഢലി തട്ടില്‍ ഒരു പാത്രം വെച്ച് ഉണ്ടകള്‍ നിരത്തി പുഴുങ്ങിയെടുക്കുക.