ചെമ്മീൻ ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ; നാടൻ രുചിയില്‍ ഉണക്ക ചെമ്മീൻ ചമ്മന്തി; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന രുചിക്കൂട്ട്.

നല്ല പെർഫെക്റ്റ് ആയിട്ടുള്ള നാടൻ ചമ്മന്തിപ്പൊടി അതും ചെമ്മീൻ കൊണ്ട് തയ്യാറാക്കിയത്. ചോറിനും, കഞ്ഞിക്കും, ഒപ്പം കഴിക്കാൻ വളരെ നാലൊരു വിഭവം ആണ് ചെമ്മീൻ ചമ്മന്തി പൊടി. അത്രയും രുചികരമായ ഒരു ചെമ്മീൻ ചമ്മന്തി തയ്യാറാക്കുന്നതിന് കുറച്ച്‌ പ്രത്യേകതകള്‍ കൂടിയുണ്ട്. അതെന്താണെന്ന് നോക്കാം.

വേണ്ട ചേരുവകള്‍…

ഉണക്ക ചെമ്മീൻ 1/2 കിലോ

ചുവന്ന മുളക് 10 എണ്ണം

പുളി 100 ഗ്രാം

ഉപ്പ് 2 സ്പൂണ്‍

കറിവേപ്പില 4 തണ്ട്

തേങ്ങ 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഉരുളി നന്നായി ചൂടാക്കി എടുക്കുക.ചെമ്മീൻ നന്നായി കഴുകി ഉണക്കി ക്ലീൻ ചെയ്ത ശേഷം ഉരുളിയില്‍ ഇട്ടു നന്നായി വഴറ്റി എടുക്കുക. ചെമ്മീൻ നന്നായി ചൂടായിക്കഴിഞ്ഞാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അതിനു ശേഷം ചീന ചട്ടിയില്‍ ചിരകി വച്ച തേങ്ങയും, ചുവന്ന മുളകും ചേർത്ത് വറുക്കുക. ഒപ്പം കറി വേപ്പിലയും ചേർക്കാം.

അതിങ്ങനെ നന്നായി മൂത്തു വരുമ്പോള്‍ അതിലേക്ക് പഴം പുളിയും, ഉപ്പും ചേർത്ത് കൊടുക്കുക. കുറച്ചു സമയം എടുത്തു എല്ലാം മൂത്തു കഴിയുമ്പോള്‍ അതിലേക്ക് നേരത്തെ മൂപ്പിച്ചു വച്ചിട്ടുള്ള ഉണക്ക ചെമ്മീനും ചേർത്ത് കൊടുക്കുക. നന്നായി മൂപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അരകല്ലില്‍ നന്നായി പൊടിച്ചു എടുക്കുക. ചെമ്മീൻ ചമ്മന്തി റെഡി.