
‘പദ്ധതി പൂര്‍ത്തിയാകാത്തതിനാല്‍ കരാറുകാരന് ഒരു രൂപ പോലും നല്‍കിയിട്ടില്ല’; പൊളിക്കുന്നതിനുള്ള പണവും നല്‍കില്ല; ചെമ്പൂച്ചിറ സ്കൂള്‍ പൊളിക്കുന്നതില്‍ വിശദീകരണവുമായി കിഫ്ബി
സ്വന്തം ലേഖിക
തൃശൂര്‍: ചെമ്പൂച്ചിറ സ്കൂള്‍ പൊളിക്കുന്നതില്‍ വിശദീകരണവുമായി കിഫ്ബി.
ന്യൂനതകള്‍ കണ്ട് പിടിച്ച ഭാഗത്തെ നിര്‍മാണത്തിനുള്ള പണം കരാറുകാരന് നല്‍കിയിട്ടില്ലെന്നാണ് കിഫ്ബിയുടെ വിശദീകരണം. മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിലാണ് ഈ സ്കൂള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി പൂര്‍ത്തിയാകാത്തതിനാല്‍ കരാറുകാരന് ഒരു രൂപ പോലും നല്‍കിയിട്ടില്ല. പൊളിക്കുന്നതിനുള്ള പണവും കരാറുകാരന് നല്‍കില്ലെന്ന് കിഫ്ബി വ്യക്തമാക്കി.
ചെമ്പൂച്ചിറയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒന്നരവര്‍ഷം മുൻപ് പണിത സ്കൂള്‍ പൊളിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കിഫ്ബിയുടെ വിശദീകരണം. കെട്ടിടത്തിന്‍റെ ബലക്ഷയത്തെ തുടര്‍ന്നാണ് കെട്ടിടത്തിന്‍റെ രണ്ടാം നില പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നത്.
കഴിഞ്ഞവര്‍ഷം ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനകളിലാണ് അപാകതകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടാകുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.