ചേമ്പ് വിത്ത് രുചികരവും പോഷകപ്രദവുമാണ്; എന്നാൽ അതിൻ്റെ ഔഷധഗുണങ്ങള്‍ അറിയാതെ പോകരുത്

Spread the love

കോട്ടയം: ചേമ്പ് വിത്ത് രുചികരവും പോഷകപ്രദവുമായ ഒരു പച്ചക്കറിയാണ്. ചേമ്പ് വിത്ത് കാർബോഹൈഡ്രേറ്റ്സ്, ഫൈബർ, വിറ്റാമിനുകള്‍ (സി, ബി6), മിനറല്‍സ് (പൊട്ടാസ്യം, മഗ്നീഷ്യം) എന്നിവയാല്‍ സമ്പന്നമാണ്.

ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട് . ഈ ഗുണങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ ശരീരത്തില്‍ ഇതുമൂലം ഉണ്ടാകുന്ന ഗുണങ്ങളും ചേമ്പ് വിത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളും അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണങ്ങള്‍

ഇതിലെ ഫൈബർ, ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും, അതുവഴി പ്രമേഹമുള്ളവർക്ക് രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുന്നു. കൂടാതെ, പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ചേമ്പ് വിത്ത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാൻ അനുയോജ്യമാണ്. ചേമ്പിലെ ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. അതുപോലെ, ഇതിലെ കാർബോഹൈഡ്രേറ്റിന്റെ അംശം ശരീരത്തിന് ഊർജ്ജം നല്‍കുകയും ചെയ്യുന്നു.

ചേമ്പ് കഴിക്കുമ്പോള്‍ തണ്ടിലും ഇലകളിലും അടങ്ങിയിരിക്കുന്ന കാല്‍സ്യം ഓക്സലേറ്റ് ചിലരില്‍ അലർജിക്ക് കാരണമാകും. ഇത് തൊണ്ടയിലും നാവിലും ചൊറിച്ചില്‍ ഉണ്ടാക്കാം. അതിനാല്‍ ആദ്യമായി കഴിക്കുമ്പോള്‍ ചെറിയ അളവില്‍ കഴിക്കുക.