video
play-sharp-fill

ചെമ്പ്, കൂരോപ്പട പഞ്ചായത്തുകളില്‍ രണ്ടു വാര്‍ഡുകളില്‍ വീതം നിരോധനാജ്ഞ

ചെമ്പ്, കൂരോപ്പട പഞ്ചായത്തുകളില്‍ രണ്ടു വാര്‍ഡുകളില്‍ വീതം നിരോധനാജ്ഞ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ചെമ്പ് ഗ്രാമപഞ്ചായത്തിലെ 11, 14 വാര്‍ഡുകളിലും കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

ജില്ലാ പൊലീസ് മേധാവിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഏപ്രിൽ 21 ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

144 പ്രഖ്യാപിച്ച വാര്‍ഡുകളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തും.