play-sharp-fill
ഞാൻ ‘സമ്പാദിച്ച പണം കൊണ്ട് എന്റെ വീട്ടിലിരുന്നു മദ്യപിച്ചാൽ ആർക്കാണ് കുഴപ്പം’ ; ഒളിഞ്ഞു നോട്ടക്കാരോട് നടൻ ചെമ്പൻ വിനോദിന്റെ മറുപടി

ഞാൻ ‘സമ്പാദിച്ച പണം കൊണ്ട് എന്റെ വീട്ടിലിരുന്നു മദ്യപിച്ചാൽ ആർക്കാണ് കുഴപ്പം’ ; ഒളിഞ്ഞു നോട്ടക്കാരോട് നടൻ ചെമ്പൻ വിനോദിന്റെ മറുപടി

 

സ്വന്തം ലേഖിക

കോട്ടയം : വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമായെത്തുന്നവരോടുള്ള നിലപാട് വ്യക്തമാക്കി ചെമ്പൻ വിനോദ്. ഒരു പിടി മികച്ച ചിത്രങ്ങളും നല്ല കഥാപാത്രങ്ങളുമായിട്ടായിരുന്നു താരം ഇക്കുറി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ നേരിട്ട് ചോദിക്കണം അല്ലാതെ ഒളിഞ്ഞുനോട്ടത്തിന്റെ ആവശ്യമില്ല.


ഒളിഞ്ഞുനോട്ടക്കാരോട് എനിക്ക് പറയാനുള്ളത്. ‘മക്കളേ ഞാൻ തരക്കേടില്ലാത്ത ഒരു തല്ലിപൊളിയാണ്. അതിനാൽ ഒളിഞ്ഞു നോട്ടവുമായി വരേണ്ട. വന്നാൽ മറുപടി അങ്കമാലി സ്റ്റൈലിൽ തന്നെ വരും. നമ്മള് തന്നെ തറയായി കഴിഞ്ഞാൽ പിന്നെ അവർക്ക് ഒളിഞ്ഞ് നോക്കാനൊന്നും ഇല്ലല്ലോ. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിക്കാം. അല്ലാതെ ഒളിഞ്ഞു നോട്ടത്തിന്റെ ആവശ്യമില്ല. എന്നുവെച്ച് എല്ലാ കാര്യവും തുറന്നുപറയാൻ കഴിയത്തുമില്ല.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാൻ. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നിൽക്കുന്നത്. അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല.

പിന്നെ മദ്യപാനം. ഞാൻ സമ്പാദിക്കുന്ന കാശുകൊണ്ട്, സർക്കാരിന് അതിൽ നിന്നും നികുതി കൊടുത്ത്. സർക്കാർ തന്നെ വിൽക്കുന്ന മദ്യം വാങ്ങി ഞാൻ വീട്ടിൽ വച്ചു കഴിക്കുന്നു. അതിലിവിടെ ആർക്കാണ് പരാതി.

ഞാൻ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതിൽ മറ്റൊരാൾക്ക് എന്തുകാര്യം. പൊതുജനത്തിന് ശല്യമാകുന്നെങ്കിൽ ഓക്കെ. അല്ലാതെ ഇതിൽ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ല.’ ചെമ്പൻ പറഞ്ഞു.

പൊറിഞ്ചു മറിയം ജോസ്, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളായിരുന്നു ഈ വർഷം പുറത്തു വന്ന ചെമ്പൻ വിനോദ് ചിത്രങ്ങൾ. രണ്ട് സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററുകളിൽ വൻ വിജയമായിരുന്നു പൊറിഞ്ചു മറിയം ജോസ്.

സിനിമ ജീവിതത്തിൽ 10 വർഷം പൂർത്തിയാക്കുകയാണ് താരം. ഇപ്പോഴിത തന്റെ വേറിട്ട ജീവിതകഥയെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന പറയുകയായിരുന്നു ചെമ്പൻ വിനോദ്.

Tags :