video
play-sharp-fill
‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ..!! മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല’..! വിവാഹ വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും

‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ..!! മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല’..! വിവാഹ വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും

സ്വന്തം ലേഖകൻ

മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും. ചെമ്പൻ വിനോദിനൊപ്പം നൃത്തം ചെയ്യുന്ന മനോഹരചിത്രം പങ്കുവെച്ച് മറിയം ഇൻസ്റ്റഗ്രാമിൽ ആശംസ നേർന്നു.

‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ, മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്നേഹം മാത്രം’.– ചിത്രത്തിനൊപ്പം മറിയം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020-ലാണ് ചെമ്പൻ വിനോദും മറിയവും വിവാഹിതാരുന്നത്. ലോക്ക്ഡൗൺ സമയത്ത് ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ഭീമന്റെ വഴി എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമകളിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രെദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് ചെമ്പൻ വിനോദ്. നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ ചെയ്യുന്ന താരത്തെ പ്രേക്ഷകരും തങ്ങളുടെ ഹൃദയത്തിലെറ്റുന്നു. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. താരത്തിന്റെതായി നിരവധി ചിത്രങ്ങൾ റിലീസ് ആവുകയും നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.