play-sharp-fill
വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം ; ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍  നിഷ വിജു ആണ് 126 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്

വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം ; ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിഷ വിജു ആണ് 126 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മികച്ച വിജയം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി നിഷ വിജു ( സിപിഐ എം) ആണ് 126 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.


സിപിഐ എമ്മിന് -473,  കോൺഗ്രസിന്റെ കവിത ഷാജി -347, ബി.ജെ.പിയുടെ സിന്ധു മുരളി 42 വോട്ടും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടിക്കുന്ന് വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ ശാലിനി മധു തുടർച്ചയായി പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു. തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

എൽ ഡി എഫ് ഭരണം നടത്തുന്ന ചെമ്പിൽ നിലവിൽ എൽഡിഎഫ് – 8 കോൺഗ്രസ് – 4, കേരള കോൺഗ്രസ് (ജോസഫ്)- 1, ബിജെപി – 1 എന്നിങ്ങനെയാണ് കക്ഷി നില.