മുണ്ടക്കയം ചെളികുഴിയിൽ പ്രാത്ഥനയുടെ മറവിൽ നടന്നത് കോടികളുടെ തട്ടിപ്പ് ; തട്ടിപ്പിന് ഇരയായവർ പ്രാർത്ഥനാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Spread the love

മുണ്ടക്കയം :  ചെളികുഴിയിൽ പ്രാത്ഥനയുടെ മറവിൽ നടന്നത് കോടികളുടെ തട്ടിപ്പ്,  തട്ടിപ്പിന് ഇരയായി പണവും, സ്വർണ്ണവും നഷ്ടമായവർ  ചെളികുഴിയിൽ പ്രവർത്തിക്കുന്ന ഇഷ്ടാലയ പ്രാർത്ഥനാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

video
play-sharp-fill

പ്രാത്ഥനയുടെ മറവിൽ നടന്നത് കോടികളുടെ തട്ടിപ്പ് ആണെന്നും പലരുടെയും സ്വർണ്ണവും, പണവും പ്രാർത്ഥനാലയം നടത്തിപ്പുകാർ തട്ടിയെടുത്തതായും, ചിലരുടെ സ്ഥലത്തിന്റ അധാരം വാങ്ങി ബാങ്കിൽ നിന്ന് ലോൺ എടുപ്പിച്ച ശേഷം തിരിച്ചടക്കാതിരിക്കുകയും, കെ എസ് എഫ് ഇ യിൽ നിന്ന് ചിട്ടിക്ക് വസ്തു ജാമ്യംനിർത്തിയ ശേഷം പ്രാർത്ഥനാലയം നടത്തിപ്പുകാർ പണം അടക്കാതിരിക്കുകയും ചെയ്തതായും പ്രതിഷേധക്കാർ പറയുന്നു.

ഇത്തരത്തിൽ ഏകദേശം പത്ത് കോടിയോളം രൂപ പലരിൽ നിന്നായി ഈ സ്ഥാപനത്തിന്റ നടത്തിപ്പുകാർ തട്ടിയെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group