video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകോട്ടയത്ത് ചെലവൂർ വേണു അനുസ്മരണം സംഘടിപ്പിച്ചു :ചടങ്ങിൽ ചെലവൂർ വേണു ജീവിതം, കാലം എന്ന ജീവചരിത്ര...

കോട്ടയത്ത് ചെലവൂർ വേണു അനുസ്മരണം സംഘടിപ്പിച്ചു :ചടങ്ങിൽ ചെലവൂർ വേണു ജീവിതം, കാലം എന്ന ജീവചരിത്ര ചലച്ചിത്രം പ്രദർശിപ്പിച്ചു.

Spread the love

 

കോട്ടയം: ചലച്ചിത്ര-മാധ്യമ പ്രവര്‍ത്തകനും പ്രസാധകനും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻറെ തുടക്കക്കാരിൽ ഒരാളുമായിരുന്ന അന്തരിച്ച ചെലവൂർ വേണു അനുസ്മരണം കോട്ടയത്ത് സംഘടിപ്പിച്ചു. ചടങ്ങിൽ ജയൻ മാങ്ങാട് സംവിധാനം ചെയ്ത ചെലവൂർ വേണു; ജീവിതം, കാലം എന്ന ജീവചരിത്ര ചലച്ചിത്രം പ്രദർശിപ്പിച്ചു.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി നിർമ്മിച്ചതാണ്‌ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോകുമെന്ററി.

മഴവിൽ വനിതാ ഫിലിം സൊസൈറ്റിയും ചിത്രദർശന ഫിലിം സൊസൈറ്റിയും ചേർന്നു ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ എം ജി സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻമേധാവി കുര്യൻ കെ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ, മഴവിൽ വനിതാ ഫിലിം സൊസൈറ്റി സെക്രട്ടറി ഹേന ദേവദാസ് എന്നിവർ സംസാരിച്ചു

. അഡ്വ കെ സുരേഷ് കുറുപ്പ്, ചിത്രദർശന ഫിലിം സൊസൈറ്റി പ്രസിഡണ്ട് തേക്കിൻകാട് ജോസഫ്, ഡോ എം ജി ബാബുജി, പ്രൊഫ ഇ ജോൺ മാത്യു, നിസാം സൈദ് , ജെ ലേഖ, ഏലിയാമ്മ കോര അടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments