ചെങ്ങളത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച രണ്ടര വയസുകാരന്റെ സംസ്‌കാരം ഇന്ന്; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; നാടിന്റെ നൊമ്പരമായി ആയുഷ്
തേർഡ് ഐ ബ്യൂറോ
ചെങ്ങളം: താറാവിനെ കാണാൻ പാടശേഖരത്തിലെത്തി വെള്ളക്കെട്ടിൽ വീണു മരിച്ച ആരുഷ് നാടിന്റെ നൊമ്പരമായി. നാടിനെ കണ്ണീരിലാഴ്ത്തിയാണ് പിഞ്ചു കുഞ്ഞ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.
ചെങ്ങളം മണലേൽ അഭിലാഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചെങ്ങളം വായനശാലയ്ക്കു സമീപം നാൽപ്പറയിൽ പ്രശാന്തന്റെയും കാർത്തികയുടെയും മകൻ ആയുഷാ(രണ്ടര)ണ് തിങ്കളാഴ്ച മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കുട്ടിയുടെ മരണം സംഭവിച്ചത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ വീടിനു സമീപത്ത് കളിക്കുകയായിരുന്ന ആയുഷിനെ കാണാതാകുകയായിരുന്നു. കുട്ടിയെ തിരക്കി വീട്ടിൽ നിന്നും പുറത്തിറങ്ങിയ, നാലു വയസുകാരി സഹോദരി അനാമികയാണ് കുട്ടി വെള്ളത്തിൽ വീണു കിടക്കുന്നത് കണ്ടത്. തുടർന്നു, നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ ചേർന്നു കുട്ടിയെ തോട്ടിൽ നിന്നും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംസ്‌കാരം പിന്നീട്.