മദ്യലഹരിയിൽ വാക്കുതർക്കം; മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ചു; പിതാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തൃശ്ശൂർ: ചേലക്കരയിൽ മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ (80) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ മെയ് 16ന് വൈകീട്ട് ആണ് തർക്കത്തിനിടെ മകൻ രാധാകൃഷ്ണൻ (53) ക്രൂരമായി മർദിക്കുകയും കല്ല് കൊണ്ട് തലക്കും ദേഹമാകെയും ഇടിച്ച് പരുക്കേൽപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അവശ നിലയിലായ നമ്പ്യാത്ത് ചാത്തൻ ഒരാഴ്ചയോളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം. രാധാകൃഷ്ണൻ നിലവിൽ റിമാൻഡിലാണ്.
Third Eye News Live
0