video
play-sharp-fill
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി എതിരെ വന്ന ബൈക്കുമായി വാഹനം കൂട്ടിയിടിച്ച് അപകടം; ചേലക്കര പോലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി എതിരെ വന്ന ബൈക്കുമായി വാഹനം കൂട്ടിയിടിച്ച് അപകടം; ചേലക്കര പോലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം

തൃശ്ശൂര്‍: വാഹനങ്ങൾ കൂട്ടിയിടിച്ച് ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്.

പിലാക്കോട് സ്വദേശിയായിരുന്നു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ വന്ന ബൈക്കുമായി രമേശിന്‍റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group