മോഹൻലാലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം ; യൂട്യൂബർ ചെകുത്താൻ പോലീസിന്റെ പിടിയിൽ

Spread the love

തിരുവല്ല: വയനാട്ടിലെ ദുരന്ത മേഖലയില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയ നടൻ മോഹൻലാലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ചെകുത്താൻ എന്ന യൂട്യൂബ് ചാനല്‍ ചെയ്യുന്ന തിരുവല്ല സ്വദേശി പിടിയില്‍.

തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തില്‍ വീട്ടില്‍ അജു അലക്സിനെ (42) യാണ് തിരുവല്ല പൊലീസ് പിടികൂടിയത്.

വയനാട്ടില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട നടൻ മോഹൻലാലിനെ അധിക്ഷേപിച്ച്‌ ചെകുത്താൻ എന്ന യൂട്യൂബ് ചാനലിലൂടെ അജു അലക്സ് ഇട്ട വിഡിയോകള്‍ ആണ് കേസിന് ആധാരം. അമ്മ ജനറല്‍ സെക്രട്ടറി നടൻ സിദ്ദിഖ് നല്‍കിയ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തത്. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണല്‍ മോഹൻലാല്‍ വയനാട്ടില്‍ ദുരന്തഭൂമിയില്‍ പട്ടാള യൂണിഫോമില്‍ സന്ദർശനം നടത്തിയതിരെയാണ് ‘ചെകുത്താൻ’ അധിക്ഷേപിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തില്‍ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്‍റെ ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച്‌ സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങള്‍ നടത്തിയെന്നും എഫ്.ഐ.ആർ ചൂണ്ടിക്കാട്ടുന്നു.