ഇന്ത്യയിലെ യുവാക്കൾ മാതൃക ആക്കേണ്ടതു ചെഗുവേര യെ അല്ല, നേതാജി യെ :  സൗമ്യ ദീപ് സർക്കാർ

ഇന്ത്യയിലെ യുവാക്കൾ മാതൃക ആക്കേണ്ടതു ചെഗുവേര യെ അല്ല, നേതാജി യെ : സൗമ്യ ദീപ് സർക്കാർ

സ്വന്തം ലേഖകൻ

കൊല്ലം: പുരോഗമന മത നിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാൻ ഇന്ത്യൻ യുവത്വം മുഖ്യമായും മാതൃകയാക്കി മുന്നിൽ നിർത്തേണ്ടതു ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ആണെന്ന് ആൾ ഇൻഡ്യ സ്റ്റുഡന്റസ് ബ്ലോക്ക് (എ.ഐ.എസ്.ബി) ദേശീയ
ജനറൽ സെക്രട്ടറി സ .അഡ്വ. സൗമ്യദീപ് സർക്കാർ പറഞ്ഞു.

ഫോർവേഡ് ബ്ലോക്ക്‌ വിദ്യാർത്ഥി സംഘടന ആയ ആൾ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക്‌ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ
ക്ക് വേണ്ടി ആദ്യമായി ഒരു
സർക്കാർ സിങ്കപ്പൂർ കേന്ദ്രീകരിച്ചു ഉണ്ടാക്കിയ അദ്ദേഹം ഇന്ത്യൻ നാഷണൽ ആർമി എന്ന സൈനിക വ്യൂഹത്തെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ ത്തിനു വേണ്ടി സമര സജ്ജമാക്കി അതിന് നേതൃത്വം നൽകി. ആ സൈന്യം നടത്തിയ പോരാട്ടം ആണ്‌ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വഴി തുറന്നത് എന്ന ചരിത്ര പാഠം നാം മറന്നു പോകരുത് എന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മോചനത്തിന് വേണ്ടി വിദേശത്തു പോയി പോരാടിയ നേതാജി യുടെ ത്യാഗവും വിപ്ലവ വീര്യവും സമാനതകളില്ലാത്തതാണ്. ഇന്ത്യൻ യുവത്വം പ്രധാന മാതൃകയാക്കേണ്ടത് നേതാജിയെ യാണ്. ചെഗുവേരയെ പോലുള്ള വിപ്ലവ കാരി കളെ കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികളും യുവാക്കളും ചർച്ച ചെയ്യുന്നത് നേതാജിയുടെ അതുല്യ മായ സ്ഥാനം അവഗണിക്കുന്ന വിധം ആകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സ്പോർട്ട്സ് കൗൺസിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ആൾ ഇൻഡ്യാ സ്റ്റുഡൻസ് ബ്ലോക്ക് സംസ്ഥാന ഓർ ഗനൈസിങ് സെക്രട്ടറി സ. നന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു . സ. വീനിത് സേവ്യർ റിപ്പോർട്ട് അവതരിപ്പിച്ചു . ഫോർ വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി സ . ജി. ദേവരാജൻ, സംസ്ഥാന സെക്രട്ടറി സ . അഡ്വ . വി.റാം മോഹൻ , കേന്ദ്ര കമ്മിറ്റി അംഗം സ . അഡ്വ. ടി . മനോജ്കുമാർ, യുവജന വിഭാഗം ദേശീയ സെക്രട്ടറി സ . ഇ. ജോഷി ജോർജ്ജ്, സെക്രട്ടറിയേറ്റ് അംഗം സ . മനോജ് ശങ്കരനെല്ലൂർ , ബഷീർ പൂവാട്ടുപറമ്പ , ജേക്കബ് തോമസ്, ടി.എൻ .രാജൻ, കെ.ബി. രതീഷ്, കായക്കൽ അഷറഫ് , ശ്രീലക്ഷ്മി , തുടങ്ങിയർ പ്രസംഗിച്ചു.

സ. വീനിത് സേവ്യർ പ്രസിഡണ്ട്,
സ. നന്ദുകൃഷ്ണ ജന. സെക്രട്ടറിയായും ഉള്ള 21 അംഗ സംസ്ഥാന കമ്മിറ്റിയേയും, സമ്മേളനം തെരഞ്ഞെടുത്തു.